scorecardresearch
Latest News

ഐഎസ്എലില്‍ ഈ സീസണില്‍ ആര് അരങ്ങ് വാഴും? അണിയറയില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് മാര്‍ക്കോ ബാല്‍ബുളും

ജാംഷെഡ്പൂര്‍,മുംബൈ,ഗോവ,ബെംഗളൂരു തുടങ്ങിയ ടീമുകളായിരുന്നു കഴിഞ്ഞ നാല് സീസണുകളില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നത്

ഐഎസ്എലില്‍ ഈ സീസണില്‍ ആര് അരങ്ങ് വാഴും? അണിയറയില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് മാര്‍ക്കോ ബാല്‍ബുളും

20 വര്‍ഷത്തെ മികവുറ്റ പരിശീലനത്തിന് അംഗീകാരമായാണ് മാര്‍ക്കോ ബാല്‍ബുള്‍ ഇസ്രായേല്‍ ടീമിന്റെ പരിശീലകനായി എത്തുന്നത്. മുന്‍ ഇസ്രായേല്‍ താരമായ ബാല്‍ബുളിന് ഏറെ സ്വപ്‌നം കണ്ട പദവിയില്‍ എത്താന്‍ കഴിഞ്ഞെങ്കിലും ഒരു മാസം മാത്രമെ അദ്ദേഹത്തിന് ആ പദവിയില്‍ തുടരാനായുള്ളു. ഒരു മത്സരത്തില്‍ പോലും അദ്ദേഹത്തിന് ടീമിനെ നയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരാഴ്ച്ചയ്ക്ക് ശേഷം ജര്‍മനിയും പോളണ്ടുമായുള്ള ഇസ്രായേലിന് മത്സരങ്ങള്‍ ഉണ്ടായിരിക്കെ ആയിരുന്നു ബാല്‍ബുളിനെ പുറത്താക്കിയത്. ഇസ്രായേല്‍ ദേശീയ ടീമിന്റെ ജനറല്‍ മാനേജരും ടീമിലെ മികച്ച കളിക്കാരില്‍ ഒരാളായ യുസി ബനയൂണിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ വ്യാത്യാസങ്ങളാണ് ബാല്‍ബുളിന്റെ പുറത്താക്കലിലേക്കു നയിച്ചത്.

എന്നാല്‍ ഐഎസ്എലിലൂടെ ബാല്‍ബുളിന് ഒരവസരം വന്ന് ചേര്‍ന്നിരിക്കുകയാണ്. ഐഎസ്എലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനായാണ് ബാല്‍ബുള്‍ അവതരിച്ചിരിക്കുന്നത്. തങ്ങളുടെ കരിയര്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ബാല്‍ബുളിനെ പോലെയുള്ള പരിശീലകരുടെയും താരങ്ങളുടെയും ചരിത്രം ഐഎസ്എലിന് പറയാനുണ്ടാകും. ഇന്ത്യന്‍ ഫുട്‌ബോളിനെ വീണ്ടെടുക്കാനായി ആരംഭിച്ച ഐ എസ് എല്‍ ഇതുപോലെയുള്ള ഒരുപാടുപേര്‍ക്കു മെച്ചപ്പെട്ട തൊഴിലവസരം നല്‍കുന്നു. ബാഴ്സലോണയുടെ ബാക്ക്റൂം സ്റ്റാഫിന്റെ ഭാഗമായി മാറിയ മുന്‍ ബെംഗളൂരു മാനേജര്‍ ആല്‍ബെര്‍ട്ടോ റോക്ക ,മുംബൈ സിറ്റിയുമായുള്ള മികച്ച സീസണിന് ശേഷം സിഡ്നി എഫ്സിയിലേക്ക് മടങ്ങിയ സ്ട്രൈക്കര്‍ ആദം ലെ ഫോണ്ട്രെയും ഇതിന് ഉദാഹരങ്ങളാണ്.

പഴയ താരങ്ങള്‍ പുതിയ താരങ്ങള്‍ക്ക് അനുഭവ സമ്പത്തും പരീശീലനവും നല്‍കുമ്പോള്‍ ഒരു തരത്തില്‍ ലീഗിന്റെ നിലവാരത്തില്‍ ഇത് പ്രകടമാണ്. ടീമിന്റെ പ്രകടനങ്ങളില്‍ പ്രത്യക്ഷത്തില്‍ വലിയ മാറ്റം വരുന്നില്ലെങ്കിലും നിരവധി അപൂര്‍ണതകള്‍ ഉണ്ടായിരുന്നിട്ടും, ഐഎസ്എല്‍ വര്‍ഷങ്ങള്‍ കഴിയും തോറും മികച്ച നിലവാരത്തിലേക്ക് എത്തുകയാണ്. വിരമിക്കാന്‍ തയാറെടുക്കുന്ന താരങ്ങളെ ലീഗിന്റെ ഭാഗമാക്കന്നതിലും നല്ലത് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ തയാറെടുപ്പ് നടത്തുന്ന താരങ്ങളെയും മാനേജ്മെന്റിനെയും ഉള്‍പെടുത്തുന്നതാണെന്ന് പറയുമ്പോഴാണിത്.

നോര്‍ത്ത് ഈസ്റ്റിനെ കൂടുതല്‍ കരുത്തുറ്റതാകുന്നതിനു വേണ്ടിയുള്ള തന്ത്രങ്ങള്‍ തയാറാക്കുകയെന്നതാണ് ബാല്‍ബുളിനെ സംബന്ധിച്ചുണ്ടാകാന്‍ പോകുന്ന വലിയൊരു വെല്ലുവിളി.ഒരു സീസണില്‍ വളരെ മോശം ഫോമില്‍ പോയിന്റ് ടേബിളിന്റെ ഏറ്റവും അവസാനയാതെ സ്ഥാനം പിടിക്കുകയും തൊട്ടടുത്ത സീസണില്‍ ഒന്നാം സ്ഥാനത്തിനായുള്ള കടുത്ത മത്സരം കാഴ്ച വയ്ക്കുകയും ചെയ്ത ടീമാണ് നോര്‍ത്ത് ഈസ്റ്റ്.

ജാംഷെഡ്പൂര്‍,മുംബൈ,ഗോവ,ബെംഗളൂരു തുടങ്ങിയ ടീമുകളായിരുന്നു കഴിഞ്ഞ നാല് സീസണുകളില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നത്. ഓരോ വട്ടവും പ്ലേയോഫില്‍ ഇടം നെടുന്നതിന് ഒന്‍പത് വ്യത്യസ്ത ടീമുകളുടെ കടുത്ത മത്സരം നേരിട്ടാണ് നാല് ടീമുകള്‍ എത്തുന്നതെന്നത് മറ്റൊരു പ്രത്യേകതയുമാണ്. കഴിഞ്ഞ രണ്ട് വര്‍ഷവും ബബിള്‍ ഫോര്‍മാറ്റില്‍ ആയിരുന്നു ഐ എസ് എല്‍ മത്സരങ്ങള്‍ നടന്നിരുന്നത്.എന്നാല്‍ ഈ സീസണ്‍ ‘ഹോം-എവേയ് ‘ ഫോര്‍മാറ്റിലേക്കു മടങ്ങിവന്നിരിക്കുന്നതു ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.സീസന്റെ ആദ്യ മത്സരം നടക്കുന്ന കൊച്ചിയിലെ സ്റ്റേഡിയത്തിലേക്കുള്ള ആരാധകരുടെ ആവേശം പറഞ്ഞറിയിക്കുന്നതാണ്. കൊച്ചിയില്‍ കേരള ബ്‌ളാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉല്‍ഘാടന മത്സരം നടക്കുന്നത്.

‘ഞങ്ങള്‍ ബബിള്‍ ഫോര്മാറ്റുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു.എന്നാല്‍ ഇപ്പോള്‍ എങ്ങനെയാവണം ഫുട്‌ബോള്‍ എന്നതിനെകുറിച്ചു മനസിലാക്കാന്‍ പോകുന്നു.’ മുബൈ സിറ്റി എഫ് സി യുടെ മാനേജര്‍ ഡെസ് ബക്കിങ്ഹാം വ്യാഴാഴ്ച പറഞ്ഞു. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ വിജയിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ടീമാണ് മുബൈ സിറ്റി.ഈ വിജയം ഇത്തവണ ഐ എസ് എല്ലില്‍ ആദ്യ നാല് സ്ഥാനങ്ങളിലേക്ക് മടങ്ങി വരുമെന്നതിനെ സൂചിപ്പിക്കുന്നു.സ്ഥിരതയില്ലാത്ത പ്രകടനമായിരുന്നു കഴിഞ്ഞ സീസണുകളില്‍ മുംബൈ സിറ്റിയുടേത്.എ ടി കെ മോഹന്‍ ബഗാന്‍ മാത്രമാണ് നിലവില്‍ സ്ഥിരതയുള്ള പ്രകടനം കാഴ്ചവയ്ക്കുന്ന ഒരേ ഒരു ടീം.അവസാന സീസണില്‍ എ ടി കെ വിജയികളായിരുന്നു.കഴിഞ്ഞ മൂന്ന് സീസണിലും അവര്‍ പ്ലേയോഫും കളിച്ചിരുന്നു. എന്നാല്‍ എ ടി കെ അവരുടെ പ്രീ-സീസണില്‍ ഐ ലീഗില്‍ രാജസ്ഥാന്‍ യുണൈറ്റഡിനോട് പരാജയപ്പെട്ടിരുന്നു.കൂടാതെ ഫ്‌ലോരെന്റ് പോഗ്ബയുടെ നേതൃത്വത്തിലുള്ള പ്രതിരോധനിര ദൂരബലമായ പ്രകടനവും കാഴ്ചവച്ചിരുന്നു.ഫ്രഞ്ച് താരം പോള്‍ പോഗ്ബയുടെ സഹോദരനാണ് ഫ്‌ലോരെന്റിന് പോഗ്ബ. ബാല്‍ബുളിനെ പോലെത്തന്നെ ഫ്‌ലോരെന്റിനും ഐ എസ് എല്ലിലൂടെ തന്റെ കരിയര്‍ ഉയര്‍ത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സഹോദരന്‍ പോള്‍ മാഞ്ചെസ്റ്ററുമായുള്ള കരാര്‍ അവസാനിപ്പിച്ച് യുവന്റസ് ക്ലബ്ബിലേക്ക് മാറുമ്പോള്‍ ഗിനി അന്താരാഷ്ട്ര ടീമിനെ പ്രതിനിധീകരിക്കുകയായിരുന്നു 32കാരനായ സെന്റര്‍ ബാക്ക് താരം പോള്‍.

നാല് വിദേശികള്‍ക്ക് മാത്രമേ 11 പേരടങ്ങുന്ന ടീമിന്റെ ഭാഗമാകാന്‍ കഴിയുവെങ്കിലും മികച്ച രീതിയിലുള്ള ഇടപെടല്‍ എല്ലാ മേഖലയിലും വിദേശ താരങ്ങളില്‍ നിന്നും ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.ഏഷ്യന്‍ കപ്പില്‍ ദേശിയ ടീമിന്റെ പരിശീലകന്‍ ഇഗോര്‍ സ്ടിമാക്കി പുതുമുഖങ്ങളെ ടീമില്‍ ഉള്‍പെടുത്തുന്നതില്‍ വിമുഖത പ്രകടിപ്പിക്കാത്തതുകൊണ്ടുതന്നെ അടുത്ത ആറ് മാസങ്ങള്‍ ഇന്ത്യന്‍ യുവ താരങ്ങള്‍ക്ക് അവരുടെ നിലവാരം പ്രകടിപ്പിക്കാനും ഏഷ്യന്‍ കപ്പിനുള്ള ടീമില്‍ ഇടം നേടാനുമുള്ള അവസരമായിരിക്കും

അത്കൊണ്ട് പ്രതീക്ഷകള്‍ ബെംഗളൂരു എഫ് സിയിലേക്കു കേന്ദ്രീകരിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു,പ്രതിരോധനിരയിലെ പ്രധാനി സന്ദേശ് ജിങ്കന്‍ മിഡില്‍ ഫീല്‍ഡര്‍ സുരേഷ് വാങ്ജം,മുന്‍നിര താരം സുനില്‍ ചേത്രി, ആഷിക് കരുണിയന്‍ തുടങ്ങിയ ഇന്ത്യയുടെ ദേശിയ താരങ്ങള്‍ ബെംഗളൂരുവിലാണ് കളിക്കുന്നത്. ദേശിയ താരങ്ങളോടൊപ്പം തന്നെ മികച്ച വിദേശ താരങ്ങളില്‍ ഒരാളായ ഫിജി റോയ് കൃഷ്ണയും മുന്‍ ലീഡ്‌സ് യുണൈറ്റഡ് മാനേജറം ബംഗാളൂരുവിന്റെ കോച്ചുമായ സൈമണ്‍ ഗ്രേയ്സണ്‍ന്റെ സാനിധ്യവും ബെംഗളുരുവിലേക്കുള്ള പ്രതീക്ഷകള്‍ കൂട്ടുന്നു. ബെംഗളൂരു ‘കോട്ട’ എന്ന് വിളിക്കുന്ന അവരുടെ ഹോം ഗ്രൗണ്ടിലേക്ക് മത്സരങ്ങള്‍ എത്തിച്ചേരുമ്പോള്‍ മുംബൈക്ക് അവരെ പ്രതിരോധിക്കുക അത്ര നിസാരമാവില്ല. അവരെ കൂടുതല്‍ ശക്തരാക്കും. എന്നിരുന്നാലും, ബാല്‍ബുളും അദ്ദേഹത്തിന്റെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ശനിയാഴ്ച ബെംഗളുരുവിനോട് പോരാടുമ്പോള്‍ വിജയപ്രതീക്ഷകള്‍ പരീക്ഷിക്കപെടാം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl season preview a stepping stone and a pit stop