പനാജി: കൊച്ചിയിലെ മൈതാനത്ത് കളിച്ച ബ്ലാസ്റ്റേർസ് ആയിരുന്നില്ല, ഗോവയുടെ ഹോംഗ്രൗണ്ടിൽ കളിക്കാനിറങ്ങിയത്. മുൻകളികളിൽ കണ്ട ഗോൾവരൾച്ചയ്ക്ക് തുടക്കത്തിൽ തന്നെ പരിഹാരം കണ്ടു ബ്ലാസ്റ്റേർസ്. സിഫ്നോസിലൂടെ ഗോവൻ പ്രതിരോധത്തെ ഞെട്ടിച്ച് ഏഴാം മിനിറ്റിൽ ബ്ലാസ്റ്റേർസ് മുന്നിലെത്തി.
An outside-of-the-boot finish by Sifneos! Should Kattimani have done better there?#LetsFootball #GOAKER https://t.co/OvYov864vf pic.twitter.com/san6BFHbdp
— Indian Super League (@IndSuperLeague) December 9, 2017
എന്നാൽ ആ ആരവത്തിനും ആഘോഷത്തിനും വെറും മൂന്ന് നിമിഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ആക്രമണത്തിൽ ഒട്ടും പിന്നിലല്ലായിരുന്നു എഫ്്സി ഗോവയും. സംയോജിത നീക്കങ്ങളിലൂടെ നിരന്തരം ബ്ലാസ്റ്റേർസ് ബോക്സിലേക്ക് കടന്നാക്രമിച്ച ഗോവൻ താരങ്ങൾ പത്താം മിനിറ്റിലാണ് ലക്ഷ്യം കണ്ടത്. പത്താം മിനിറ്റിൽ ലാൻസറോട്ടയിലൂടെ ഗോവ അതിമനോഹരമായ ഗോളിന് സാക്ഷിയായി. കളി 1-1 സമനിലയിൽ.
Perfect cross, perfect finish – Lanzarote, take a bow! #LetsFootball #GOAKER https://t.co/OvYov864vf @FCGoaOfficial pic.twitter.com/8uM4oDPZAe
— Indian Super League (@IndSuperLeague) December 9, 2017
കേരള ബ്ലാസ്റ്റേർസിന്റെ ശക്തമായ പ്രതിരോധ നിരയെ മറികടന്ന് ലാൻസറോട്ട തന്നെയാണ് ഗോവയെ മുന്നിലെത്തിച്ചത്. 18ാം മിനിറ്റിലെ നീക്കം കേരളത്തെ ഞെട്ടിച്ചു. ഒറ്റയ്ക്ക് മുന്നേറിയ ലാൻസറോട്ടയെ തടയാൻ കേരളത്തിന്റെ മൂന്ന് താരങ്ങൾ ശ്രമിച്ചെങ്കിലും വീണു കിട്ടിയ വിടവിലൂടെ സമർത്ഥമായി ലാൻസറോട്ട ലക്ഷ്യം കണ്ടു. ഗോവ 2-1 ന് മുന്നിൽ.
Lanzarote tricked his way past the entire @KeralaBlasters defence.#LetsFootball #GOAKER pic.twitter.com/1VnwRha7IK
— Indian Super League (@IndSuperLeague) December 9, 2017
എന്നാൽ അപ്പോഴും പിൻവാങ്ങാൻ കേരള ബ്ലാസ്റ്റേർസ് താരങ്ങൾ ഒരുക്കമായിരുന്നില്ല. മിലൻ സിംഗും ജാക്കിച്ചാന്ത് സിംഗും സിഫ്നോസും ഗോവയ്ക്ക് മത്സരം അനായാസമാകില്ലെന്ന് ഉറപ്പുനൽകി മുന്നേറി. 30ാം മിനിറ്റിലായിരുന്നു ഗോവയുടെ ഗോൾമുഖം വീണ്ടും നടുങ്ങിയത്. വലതു വിങ്ങിൽ നിന്ന് മിലൻ സിംഗ് കൈമാറിയ പന്തുമായി മുന്നേറിയ ജാക്കിച്ചാന്ത് സിംഗിനെ മാർക്ക് ചെയ്യുന്നതിൽ ഗോവയുടെ പ്രതിരോധ താരങ്ങൾ വരുത്തിയ പിഴവ് മുതലാക്കിയ ജാക്കിച്ചാന്ത് സിംഗിന്റെ തകർപ്പൻ നീക്കം. ബ്ലാസ്റ്റേർസ് സമനില പിടിച്ചു. ഗോൾ 2-2.
GOALLL!!!! It's level again! @jackichand10 scores for @KeralaBlasters!
GOA 2-2 KER#LetsFootball #GOAKER pic.twitter.com/NVVbgg0mOQ
— Indian Super League (@IndSuperLeague) December 9, 2017
നാലാം മിനിറ്റിൽ കേരളത്തിന്റെ സൂപ്പർ താരം ബെർബറ്റോവ് പരിക്കേറ്റ് പുറത്തുപോയിരുന്നു. സികെ വിനീത് കഴിഞ്ഞ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട് പുറത്തുപോവുകയും ചെയ്തു. മത്സരത്തിൽ കേരളം പുറകിലാവുമെന്ന് ഭയന്നെങ്കിലും സ്ട്രൈക്കർമാരുടെ ഒത്തൊരുമിച്ചുള്ള നീക്കങ്ങൾ മഞ്ഞപ്പടയുടെ ആരാധകർക്ക് ആവേശം നിറയ്ക്കുന്ന കളി കാഴ്ചവയ്ക്കുകയായിരുന്നു.