ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞ് എഫ് സി ഗോവയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. കളിയുടെ മുഴുവൻ സമയത്ത് രണ്ട് ഗോൾ വീതം ഇരുടീമുകളും നേടുകയായിരുന്നു. ഐ എസ് എൽ അഞ്ചാം പതിപ്പിലെ ആദ്യ സമനിലയാണിത്.

കളിയുടെ എട്ടാം മിനിറ്റിൽ ഫെഡറിക്കോ ഗലേഗോയിലൂടെ നോർത്ത് ഈസ്റ്റാണ് മുന്നിലെത്തിയത്. അഞ്ചാം പതിപ്പിലെ ഏറ്റവും വേഗമേറിയ ഗോളും ഫെഡറിക്കോയുടെ പേരിൽ കുറിക്കപ്പെട്ടു. ഏറെ വൈകാതെ 14-ാം മിനിറ്റിൽ ഫെറാൻ കൊറോമിനാസെന്ന കൊറോയിലൂടെ ഗോവ ഒപ്പമെത്തുകയായിരുന്നു. 38-ാം മിനിറ്റിൽ വീണ്ടും ഫെറാന്റെ കാലുകളിലൂടെ നോർത്ത് ഈസ്റ്റ് വല വീണ്ടും കുലുങ്ങി. രണ്ടാം പകുതിയിൽ ഗോവ 2-1 ന് മുന്നിൽ.

രണ്ടാം പകുതിയിൽ ഇരു ടീമുകളും അക്രമണം തുടർന്നു. ഏറെ വൈകാതെ നോർത്ത് ഈസ്റ്റ് ശ്രമം ഫലം കണ്ടു. 53-ാം മിനിറ്റിൽ ബർത്തലോമ്യോയിലൂടെ നോർത്ത് ഈസ്റ്റ് ഒപ്പത്തിനൊപ്പം. ഗുവഹത്തിയിലെ സ്വന്തം മൈതാനത്ത് ഗോവയോട് സമനില വഴങ്ങിയെങ്കിലും മികച്ച പ്രകടനം തന്നെയായിരുന്നു നോർത്ത് ഈസ്റ്റിന്റെത്.

ഗോളടി വീരൻ കൊറോയെ മുന്നിൽ നിർത്തി തന്നെയാണ് ഇത്തവണയും ഗോവയുടെ തന്ത്രങ്ങൾ. വരും മത്സരങ്ങളിൽ ഗോവൻ എതിരാളികൾക്ക് തലവേദയാകുക കെറോയാകും. ഇതുവരെ പ്ലേ ഓഫിലെത്താത്ത നോർത്ത് ഈസ്റ്റും ഇക്കുറി കനത്ത വെല്ലുവിലിയാകും എന്ന സൂചനയാണ് ആദ്യ മത്സരങ്ങൾ നൽകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook