ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ പതിപ്പിനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് ക്ലബ്ബുകൾ. ട്രാൻസഫർ മാർക്കറ്റിലൂടെയും ലോണിലൂടെയും താരങ്ങളുടെ കൂടുമാറ്റം തുടരുകയാണ്. ഏറ്റവും കൂടുതൽ താരങ്ങളെ പുതിയതായി ടീമിലെത്തിച്ചത് കേരള ബ്ലാസ്റ്റേഴ്സാണ്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ആരാധകരോട് മറുപടി നൽകേണ്ട ഉത്തരവാദിത്വം ബ്ലാസ്റ്റേഴ്സിനുണ്ട്. അതുകൊണ്ട് തന്നെ പരിശീലകനിൽ തുടങ്ങിയ മാറ്റം ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കാര്യത്തിലും വ്യാപിപിച്ചു. ഇതുവരെ പുതിയതായി 23 താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിലെത്തിച്ചത്. രണ്ട് താരങ്ങളെ മാത്രം ടീമിലെത്തിച്ച എഫ്.സി ഗോവ ഏറ്റവും കുറവ് സൈനിങ്ങുകൾ നടത്തിയ ക്ലബ്ബുമായി.
ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങുകൾ
1. ബെർത്തലോമിയോ ഓഗ്ബച്ചെ
2. മുഹമ്മദ് റാഫി
3. മുഹമ്മദ് മുസ്തഫ നിങ്
4. സെയ്ദ് ബിൻ വാലിദ്
5. ജെസൽ കർനെയ്റോ
6. ലവ്പ്രീത് സിങ്
7. ഡാരൺ കാൽഡെയ്റ
8. മാരിയോ ആർക്വീസ്
9. മൻവീർ സിങ്
10. രാഹുൽ കെ.പി
11. ടി.പി.രഹ്നേഷ്
12. സത്യസെൻ സിങ്
13. റാഫേൽ മെസി ബോളി
14. അർജുൻ ജയരാജ്
15. ജെയ്റോ റോഡ്രിഗോസ്
16. ഷിബിൻ രാജ് കുനിയിൽ
17. സെർജിയോ സിഡോൻജ
18. നോങ്ഡംമ്പ നവ്റോം
19. ബിലാൽ ഖാൻ
20. ഷയ്ബോർലാങ് ഖർപൻ
21. ജിയാനി
22. സാമുവേൽ
23. അബ്നീത് ഭരതി
ടീമിലാകെ നാല് ഗോൾ കീപ്പർമാരാണുള്ളത്. സന്ദേശ് ജിങ്കൻ കരുത്ത് പകരുന്ന പ്രതിരോധ നിരയിൽ 11 താരങ്ങളുണ്ട്. മധ്യനിരയിൽ കളി മെനയാൻ കഴിയുന്ന 14 താരങ്ങളാണ് ഷട്ടോരിയുടെ ടീമിലുള്ളത്. മുന്നേറ്റ നിരയിൽ രണ്ട് മലയാളികൾ ഉൾപ്പടെ നാല് താരങ്ങൾ. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിനുള്ള അന്തിമ സ്ക്വാഡിൽ ആരൊക്കെ ഇടം നേടുമെന്ന് കാത്തിരുന്ന് തന്നെ കാണണം.
Also Read: തലയും ഉടലും മാറിയ ബ്ലാസ്റ്റേഴ്സ്
പരിശീലകനിൽ തുടങ്ങിയതാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ മാറ്റങ്ങൾ. ഇന്ത്യൻ സൂപ്പർ ലീഗിൽ അക്രമണ ഫുട്ബോളിന്റെ പുതിയ ഭാവം അവതരിപ്പിച്ച എൽകോ ഷാട്ടോരിയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ.
മലയാളി സീനിയർ താരങ്ങളായ അനസ് എടത്തൊടികയും സി.കെ.വിനീതും ഉൾപ്പടെ എട്ട് താരങ്ങളാണ് ക്ലബ്ബ് വിട്ടത്.
1. ഡങ്കൽ
2. അനസ് എടത്തൊടിക
3. മറ്റെജ് പൊപ്ലാനിച്ച്
4. സി.കെ.വിനീത്
5. ലാകിച്ച് പെസിച്ച്
6. സിറിൽ കാളി
7. നവീൻ കുമാർ
8. ധീരജ് സിങ്
ഫുട്ബോൾ പൂരത്തിന് മുന്നോടിയായുള്ള പ്രീസീസൺ മത്സരങ്ങൾക്കായി യുഎഇയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. സെപ്തംബര്‍ ആറിനായിരിക്കും ആദ്യ മത്സരം. എതിരാളികള്‍ ദിബ അല്‍ ഫുജൈറ ക്ലബ്ബ് ആയിരിക്കും. മാംസറിലാണ് മത്സരം അരങ്ങേറുക. രണ്ടാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് അജ്മാന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ നേരിടും. സെപ്തംബര്‍ 12 നാണ് മത്സരം. വേദി അജ്മാനിലെ അജ്മാന്‍ സ്റ്റേഡിയമായിരിക്കും. എമിറേറ്റ്‌സ് ക്ലബ്ബിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം മത്സരം. സെപ്തംബര്‍ 20 ന് റാസ് അല്‍ ഖൈമയിലായിരിക്കും മത്സരം നടക്കുക. നാലാം അങ്കത്തില്‍ അല്‍ നാസര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ ബ്ലാസ്‌റ്റേഴ്‌സ് നേരിടും. ദുബായിയില്‍ സെപ്തംബര്‍ 27 നായിരിക്കും മത്സരം നടക്കുക.