Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ഐഎസ്എൽ അഞ്ചാം പതിപ്പിന് ഇന്ന് കിക്കോഫ്; കൊൽക്കത്തയ്ക്ക് എതിരെ ബ്ലാസ്റ്റേർസ്

നാല് സീസണിൽ രണ്ട് തവണ കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം കൈവിട്ടവരാണ് ബ്ലാസ്റ്റേർസ്. എന്നാൽ രണ്ട് തവണ കിരീടം നേടിയ ടീമാണ് എടികെ

കൊൽക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിന് ഇന്ന് കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ അത്ലറ്റികോ ഡി കൊൽക്കത്തയ്ക്ക് എതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ബൂട്ടണിയും. കൊൽക്കത്തയിലെ സാൾട്ട് ലേക് സ്റ്റേഡിയത്തിലാണ് മത്സരം.

ഇക്കുറി സ്റ്റീവ് കോപ്പലാണ് അത്ലറ്റികോ ഡി കൊൽക്കത്തയുടെ കോച്ച്. ഡേവിഡ് ജയിംസ് പരിശീലിപ്പിച്ചെടുത്ത ബ്ലാസ്റ്റേർസിന്റെ യുവനിര കൊൽക്കത്തയുടെ വീറിനെ മറികടക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

മധ്യനിരക്ക് പ്രാധാന്യം നൽകിയാണ്  ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേർസ് ടീമിനെ തയ്യാറാക്കിയത്.   സി.കെ വിനീതിനൊപ്പം പുതുമുഖങ്ങളായ പോപ്ലാറ്റ്നിക്കും സ്ലാവിസ്ല സ്റ്റൊജനോവിച്ചുമാണ് മുന്നേറ്റത്തിൽ ബ്ലാസ്റ്റേർസിന്റെ ആയുധങ്ങൾ.

സന്തേഷ് ജിങ്കന് കൂട്ടായി മലയാളി താരം അനസ് എടത്തൊടിക എത്തിയതോടെ പ്രതിരോധത്തിന്റെ കരുത്ത് വർദ്ധിച്ചിട്ടുണ്ട്. എന്നാൽ സൂപ്പർ കപ്പിനിടെ അച്ചടക്ക നടപടി നേരിട്ട അനസിന് ഇന്നത്തെ മത്സരത്തിൽ കളിക്കാനാവില്ല. ക്രമാരവിച്ചും പെക്കൂസണും കിസിത്തോയും സക്കീര്‍ മുണ്ടംപാറയും ദീപേന്ദ്ര നേഗിയും കെ പ്രശാന്തും മധ്യ നിരയിൽ മാറിമാറി എത്തും.

നാല് സീസണിൽ രണ്ട് തവണ കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം കൈവിട്ടവരാണ് ബ്ലാസ്റ്റേർസ്. രണ്ട് വട്ടം ലീഗ് റൗണ്ടിൽ തന്നെ പുറത്താവുകയും ചെയ്തു. മൂന്നാം സീസണിൽ ബ്ലാസ്റ്റേർസിനെ ഫൈനലിലെത്തിച്ച സ്റ്റീവ് കോപ്പൽ ചില്ലറക്കാരനല്ല. രണ്ട് തവണ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊൽക്കത്തയെ കോപ്പൽ പരിശീലിക്കുമ്പോൾ വർദ്ധിതവീര്യത്തോടെയാവും അവർ കളിക്കാനിറങ്ങുകയെന്ന് വ്യക്തം. റോബി കീന്‍, ടോം തോര്‍പ്, ലാന്‍സറോട്ട, കാലു ഉച്ച, കോമള്‍ തട്ടല്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ കൊല്‍ക്കത്തക്കും കരുത്താകും. രാത്രി 7.30ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl kick off today atk vs kerala blasters fc

Next Story
ക്രിസ്റ്റ്യാനോ റൊണാൾഡോ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി
The moderation of comments is automated and not cleared manually by malayalam.indianexpress.com