ISL: Kerala Blasters vs NorthEast United: അപരാജിതമായ പത്ത് മത്സരങ്ങള്‍ക്ക് ശേഷം ബംഗലൂരിവിനോട് തോല്‍വി ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്താന്‍ ഇന്ന് ഇറങ്ങും. നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് മൂന്നാമതും നോര്‍ത്ത്ഈസ്റ്റ് അവസാന സ്ഥാനത്തുമാണ്. ജയിക്കാനായാല്‍ മഞ്ഞപ്പടയ്ക്ക് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാം.
ടൂര്‍ണമെന്റിലുടനീളം ബ്ലാസ്റ്റേഴ്സിനെ സഹായിച്ചത് പ്രതിരോധനിര തന്നെയാണ്. തോല്‍വിയറിയാത്ത പത്ത് മത്സരങ്ങളില്‍ അഞ്ചിലും ഒരു ഗോള്‍ പോലും വഴങ്ങിയതില്ല. 12 മത്സരങ്ങളില്‍ നിന്ന് ആകെ വഴങ്ങിയത് ഏഴ് ഗോളുകളാണ്. ഒന്നിലധികം ഗോളുകള്‍ ബ്ലാസ്റ്റേഴ്സിന്റെ വലയിലെത്തിയത് കേവലം ഒരു തവണ മാത്രമെന്നതും പ്രതിരോധത്തിന്റെ കരുത്ത് കാണിക്കുന്നു.
കഠിന പ്രയത്നം ചെയ്യുന്നത് തുടരേണ്ടതുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞ മത്സരത്തിനിറങ്ങിയത്. എന്നിട്ടും മികവ് പുലര്‍ത്താന്‍ താരങ്ങള്‍ക്കായി. ജയിക്കണമെന്ന ആവേശമുള്ളവരാണ് ടീമിലെ ഓരൊ കളിക്കാരും. ഏത് കളിയാണെങ്കിലും പ്രകടനത്തില്‍ പുറകോട്ട് പോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, പരിശീലകന് ഇവാന് വുകുമനോവിച്ച് പറഞ്ഞു.
ടൂര്‍ണമെന്റില്‍ ഏറ്റവും തിരിച്ചടി നേരിടുന്ന ടീമാണ് നോര്‍ത്ത്ഈസ്റ്റ്. അവസാന എട്ട് മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാനായിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദിനോട് തോറ്റത് എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു. സീസണിലെ മൂന്നാം ജയം തേടിയാണ് നോര്ത്ത്ഈസ്റ്റിറങ്ങുന്നത്.
When will the ISL 2021/22 match between Kerala Blasters vs NorthEast United take place?- മത്സരം എപ്പോഴാണ് നടക്കുന്നത്?
കേരള ബ്ലാസ്റ്റേഴ്സും നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 7:30നാണ്.
Where will the ISL 2021/22 match between Kerala Blasters vs NorthEast United be held?- മത്സരം എവിടെയാണ് നടക്കുന്നത്?
തിലക് മൈദാന് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.
Where will the ISL 2021/22 match between Kerala Blasters vs NorthEast United be broadcasted?- മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?
മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിൽ സംപ്രേക്ഷണം ചെയ്യും.
Where will the ISL 2021/22 match between Kerala Blasters vs NorthEast United be live-streamed?- മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?
മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലഭ്യമാവും.
Also Read: ‘ഗോട്ട്’; ഫൈനലിന് മുന്‍പ് അണ്ടര്‍ 19 ടീമിന് ചില കോഹ്ലി ടിപ്സ്