എറണാകും: ഐഎസ്എൽ നാലാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് നോർത്തീസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചത്. മലയാളി താരം സി.കെ വിനീതാണ് കേരളത്തിന്റെ വിജയഗോൾ നേടിയത്. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് കുതിച്ചെത്തി.

മത്സരത്തിന്റെ 24 ആം മിനുറ്റിലാണ് സി.കെ വിനീതിന്റെ ഗോൾ പിറന്നത്. റിനോ ആന്റോ നൽകിയ ക്രോസ് നോർത്തീസ്റ്റ് വലയിലേക്ക് ഹെഡ് ചെയ്തിട്ടാണ് വിനീത് കേരളത്തിന് നിർണ്ണായക ലീഡ് സമ്മാനിച്ചത്. ബോക്സിലേക്ക് പാഞ്ഞെത്തിയ വിനീത് ഡൈവിങ്ങ് ഹൈഡറിലൂടെയാണ് പന്ത് വലയിലേക്ക് എത്തിച്ചത്. വേഗത്തിൽ വന്ന ക്രോസിനെ ഇരട്ടി വേഗത്തിലാണ് വിനീത് നോർത്തീസ്റ്റ് വലയിലേക്ക് കുത്തിയിട്ടത്. വിനീതിന്റെ ഹെഡറിന് മുന്നിൽ കാഴ്ചക്കാരനായി നിൽക്കാനെ എതിർ ഗോൾകീപ്പർ ടി.പി രഹനേഷിന് ആയുള്ളു.

അരമണിക്കൂർ പിന്നിടുമ്പോഴേക്കും 10 പേരായി ചുരുങ്ങിയത് നോർത്തീസ്റ്റ് യുണൈറ്റഡിന് തിരിച്ചടിയായി.മാർക്ക് സിഫ്നിയോസിനെ ഫൗൾ ചെയ്തതിന് നോർത്തീസ്റ്റ് യുണൈറ്റഡിന്റെ ഗോൾകീപ്പർ ടി.പി രഹനേഷ് ചുവപ്പ് കണ്ട് പുറത്താവുകയായിരുന്നു. രണ്ടാംപകുതിയിൽ ലീഡ് ഉയർത്താൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും സ്ട്രൈക്കർമാർ പരാജയപ്പെട്ടു.

ടീം ഫോർമേഷനിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് റെനെ മ്യൂലസ്റ്റൻ കേരള ബ്ലാസ്റ്റേഴ്സിനെ അണി നിരത്തിയത്. വിദേശ താരം വെസ് ബ്രൗൺ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്

കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവൻ

പോൾ റച്ചൂക്ക (ഗോൾകീപ്പർ)

സന്ദേഷ് ജിംഗൻ (പ്രതിരോധം)

വെസ് ബ്രൗൺ (പ്രതിരോധം)

നെമാഞ്ചെ ലെക്കിച്ച് (പ്രതിരോധം)

റിനോ ആന്റോ ( റെറ്റ് ബാക്ക്)

ലാൽറുഅറ്റാറ ( ലെഫ്റ്റ് ബാക്ക്)

സിയാം ഹാങ്കൽ ( മധ്യനിര)

ജാക്കി ചന്ദ് സിങ് ( മധ്യനിര)

കറേഡ് പെക്കൂസൻ (മധ്യനിര)

സി.കെ വിനീത് ( മുന്നേറ്റം)

മാർക്കി സിഫ്നിയോസ് ( മുന്നേറ്റം)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ