കൊച്ചി: സ്വന്തം മണ്ണിൽ നോർത്തീസ്റ്റ് യുണൈറ്റഡിനെ വിറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. മലയാളി താരം സി.കെ വിനീതിന്റെ ഗോളിലൂടെ നോർത്തീസ്റ്റ് യുണൈറ്റഡിനെതിരെ ലീഡ് നേടിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മത്സരത്തിന്റെ 24 ആം മിനുറ്റിലാണ് സി.കെ വിനീതിന്രെ സൂപ്പർ ഗോൾ പിറന്നത്. ബ്ലാസ്റ്റേഴ്സ് നിരയിലെ മലയാളി താരങ്ങളുടെ സുന്ദരമായ നീക്കത്തിലാണ് നിർണ്ണായകമായ ഗോൾ പിറന്നത്.

CK Vineeth of Kerala Blasters FC in action to score a goal during match 24 of the Hero Indian Super League between Kerala Blasters FC and NorthEast United FC held at the Jawaharlal Nehru Stadium, Kochi, India on the 15th December 2017
Photo by: Faheem Hussain / ISL / SPORTZPICS

മൈതാനത്തിന്റെ വലത് വിങ്ങിലൂടെ പന്തുമായി പാഞ്ഞെത്തിയ റിനോ ആന്റോ നൽകിയ സുന്ദരമായ ക്രോസിൽ തലവെച്ചാണ് വിനീത് നോർത്തീസ്റ്റിന്റെ വലതുളച്ച്. ബോക്സിലേക്ക് പാഞ്ഞെത്തിയ വിനീത് ഡൈവിങ്ങ് ഹൈഡറിലൂടെയാണ് പന്ത് വലയിലേക്ക് എത്തിച്ചത്. വേഗത്തിൽ വന്ന ക്രോസിനെ ഇരട്ടി വേഗത്തിലാണ് വിനീത് നോർത്തീസ്റ്റ് വലയിലേക്ക് കുത്തിയിട്ടത്. വിനീതിന്റെ ഹെഡറിന് മുന്നിൽ കാഴ്ചക്കാരനായി നിൽക്കാനെ എതിർ ഗോൾകീപ്പർ ടി.പി രഹനേഷിന് ആയുള്ളു.

ഐഎസ്എൽ നാലാം സീസണിൽ സി.കെ വിനീതിന്റെ ആദ്യ ഗോളാണ് ഇന്നത്തേത്. കഴിഞ്ഞ സീസണിൽ 9 മത്സരം കളിച്ച വിനീത് 5 ഗോളുകൾ നേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook