Kerala Blasters vs Jamshedpur FC: ആറുവർഷങ്ങൾക്ക് ശേഷം ഐഎസ്എൽ സെമിയിൽ പ്രവേശിച്ചത് ഫൈനൽ പ്രവേശനത്തിൽ കുറഞ്ഞതൊന്നും നേടാനല്ലെന്ന് തെളിയിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. സെമിയിൽ രണ്ട് പാദ മത്സരങ്ങളും കഴിഞ്ഞപ്പോൾ ജംഷധ്പൂരിനെ തകർത്ത് സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായി ബ്ലാസ്റ്റേഴ്സ് മാറി.
ആദ്യ പാദ സെമിയിൽ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം പാദ സെമിയിൽ ജംഷധ് പൂരിനെ 1-1ന് സമനിലയിൽ തളയ്ക്കുക കൂടി ചെയ്തതോടെ സെമിയിലെ ജേതാക്കളായി മാറി. ഇരുപാദങ്ങളിലുമായി 2–1ന്റെ ലീഡാണ് ബ്ലാസ്റ്റേഴ്സ് നേടിയത്.
രണ്ടാം പാദ സെമിയിൽ തിനെട്ടാം മിനുറ്റിൽ അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത്. 50ാം പകുതിയിൽ പ്രൊണേയ് ഹാൽഡർ ജംഷധ്പൂരിന് വേണ്ടി സമനില ഗോൾ നേടി.
ആദ്യ പാദത്തില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ ഗോളിലായിരുന്ന ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്.
തുടര്‍ച്ചയായ ഏഴ് ജയവും ഒപ്പം ലീഗ് ഷീല്‍ഡും സ്വന്തമാക്കി എത്തിയിട്ടും ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടവീര്യം മറികടക്കാന്‍ ജംഷധ്പൂരിന് ആദ്യ മത്സരത്തിൽ കഴിഞ്ഞിരുന്നില്ല. ഇരു ടീമുകളും ബലാബലം മത്സരിച്ച ആദ്യ പാദത്തില്‍ നേരിയ മേല്‍ക്കൈ ജംഷധ്പൂരിന് ഉണ്ടായിരുന്നു. പക്ഷെ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ മുഖത്തേക്ക് തൊടുത്ത ഷോട്ടുകള്‍ ലക്ഷ്യം തെറ്റിയതാണ് ടീമിന് തിരിച്ചടിയായത്.