Latest News

പഴയ ആശാനെതിരെ ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ പടയൊരുക്കം

ഇരു ടീമുകളും ആദ്യ കളിയില്‍ ഗോള്‍രഹിത സമനില വഴങ്ങിയവരാണ്‌

isl ,blasters

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുൻ പരിശീലകൻ സ്റ്റീവ്‌ കോപ്പലിന്റെ ജാംഷെഡ്‌പൂർ എഫ്‌.സി ഇന്ന്‌ മഞ്ഞപ്പടയെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നേരിടും. മാത്രമല്ല ജാംഷെഡ്‌പൂർ പിന്നണിയില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റത്തിന്റെ മുനയൊടിക്കാന്‍ മലയാളികളുടെ സ്വന്തം അനസ്‌ എടത്തൊടികയും. കേരളാ ബ്ലാസ്‌റ്റേഴ്‌സിനെയും നന്നായി അറിയാവുന്ന ഇവര്‍ രണ്ടുപേരും എതിരേ നില്‍ക്കുമ്പോള്‍ ചങ്കിടിപ്പോടെയാകും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഇന്നത്തെ മത്സരം കാണുക. ഇരു ടീമുകളും ആദ്യം കളിയില്‍ ഗോള്‍രഹിത സമനില വഴങ്ങിയവരാണ്‌. അതിനാല്‍ ഇന്നു ജയം ഇരുവര്‍ക്കും അനിവാര്യം.

ഒത്തിണക്കമില്ലാതിരുന്നതാണ് ബ്ലാസ്‌റ്റേഴ്‌സിനെ കൊല്‍ക്കത്തക്കെതിരായ ആദ്യ മത്സരത്തില്‍ വിനയയായത്. പരിക്ക് മാറാത്തതിനാല്‍ പ്രതിരോധനിരയില്‍ വെസ്റ്റ് ബ്രൗണ്‍ ഇന്നും കളിക്കില്ല. ഹോം ഗ്രൗണ്ടിലെ ആനുകൂല്യം തുണയാകുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ. ടീം ഏറെ മാറിയെന്നും ആദ്യജയമാണ് ലക്ഷ്യമെന്ന് കോച്ച് മ്യൂളന്‍സ്റ്റീന്‍ വ്യക്തമാക്കിക്കഴിഞ്ഞു.

ആദ്യ കളിയിൽ ദി​മി​ത​ര്‍ ബെ​ര്‍ബ​റ്റോ​വും ഇ​യാ​ന്‍ ഹ്യൂ​മും പ്ര​തി​ഭ​യു​ടെ നി​ഴ​ല്‍ മാ​ത്ര​മാ​യ​പ്പോ​ള്‍ അ​വ​സ​ര​ത്തി​നൊ​ത്തു​യ​രാ​ന്‍ സി.​കെ. വി​നീ​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ധ്യ​നി​ര​യ്ക്കും സാ​ധി​ച്ചി​ല്ല. ആ​ദ്യ ക​ളി പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ ക​റേ​ജ് പെ​ക്കൂ​സ​ണ്‍, മി​ല​ന്‍ സിം​ഗ് എ​ന്നീ മി​ഡ്ഫീ​ല്‍ഡ​ര്‍മാ​രു​ടെ​യും നെ​മാ​ന്‍ജ ലാ​കി​ക് പെ​സി​ക് എ​ന്ന ഡി​ഫ​ന്‍ഡ​റു​ടെ​യും പ്ര​ക​ട​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണു പ്ര​തീ​ക്ഷ​ക​ള്‍ക്കൊ​പ്പം ഉ​യ​ര്‍ന്ന​ത്.

ശ​രാ​ശ​രി മാ​ത്ര​മാ​യി​രു​ന്ന ക​ഴി​ഞ്ഞ സീ​സ​ണി​ലെ ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​നെ ഫൈ​ന​ല്‍വ​രെ​യെ​ത്തി​ച്ച് അ​ത്ഭു​തം ര​ചി​ച്ച സ്റ്റീ​വ് കോ​പ്പ​ലി​നെ നി​സാ​ര​മാ​യി ത​ള്ളാ​ന്‍ മ​ഞ്ഞ​പ്പ​ട​യു​ടെ പു​തി​യ ക​പ്പി​ത്താ​ന്‍ ത​യാ​റ​ല്ല. അ​ര​ങ്ങേ​റ്റ ടീ​മാ​ണെ​ങ്കി​ല്‍ കൂ​ടി പ​രി​ച​യ സ​മ്പ​ന്ന​രാ​യ താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ടു ബ്ലാ​സ്റ്റേ​ഴ്സി​ന് ഒ​പ്പം പി​ടി​ക്കാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം ജം​ഷ​ഡ്പുരി​നു​ണ്ട്. ബെ​ല്‍ഫോ​ര്‍ട്ട്, മെ​ഹ്താ​ബ് ഹു​സൈ​ന്‍ എ​ന്നി​ങ്ങ​നെ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മു​ന്‍ താ​ര​ങ്ങ​ള്‍ക്കു കൊ​ച്ചി​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും മ​റ്റും ചി​ര​പ​രി​ചി​ത​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ കൃ​ത്യ​മാ​യ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചാ​കും ജം​ഷ​ഡ്പു​ര്‍ കൊ​ച്ചി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl kerala blasters vs jamshedpur fc in kochi

Next Story
ഐ.എസ്.എൽ: നോർത്ത് ഈസ്റ്റിനെ തകർത്ത് ചെന്നൈയിന് ആദ്യ ജയംChennain
The moderation of comments is automated and not cleared manually by malayalam.indianexpress.com