ആവേശം ചോർന്ന ആദ്യപകുതി, തിരിച്ചു വരവിന്റെ രണ്ടാം പകുതി; സമനില തെറ്റാതെ ബ്ലാസ്റ്റേഴ്സ്

71-ാം മിനിറ്റിൽ സ്റ്റോജനോവിച്ച് ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങൾക്ക് ജീവൻ നൽകി ആദ്യ ഗോൾ. അധികം വൈകാതെ 85-ാം മിനിറ്റിൽ മലയാളി താരം സി കെ വിനീതിലൂടെ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും കണ്ടെത്തി

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില. ജംഷഡ്പൂർ എഫ് സിക്കെതിരെ അവരുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ട് ഗോൾ വീതം നേടിയാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. ഇതോടെ തുടർച്ചയായ മൂന്നാം മത്സരവും ബ്ലാസ്റ്റേഴ്സ് സമനിലയിൽ അവസാനിപ്പിച്ചു.

ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനൊപ്പം എത്തിയത്. കളിയുടെ മൂന്നാം മിനിറ്റിൽ തന്നെ കാഹിലിന്‍റെ ഹെഡറില്‍ ജെംഷഡ്പൂർ മുന്നിലെത്തി. 31-ാം മിനിറ്റിൽ മൈക്കിൾ സൂസൈരാജ് ലീഡ് രണ്ടായി ഉയർത്തി.

ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. രണ്ട് ഗോളിന് ജംഷഡ്‍പൂരിനോട് പിന്നിട്ട് നിന്നതോടെ സമ്മർദ്ദത്തിലായ ബ്ലാസ്റ്റേഴ്സ് പക്ഷെ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവ് നടത്തി. 55-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായ പെനൽറ്റി ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല.

എന്നാൽ 71-ാം മിനിറ്റിൽ സ്റ്റോജനോവിച്ച് ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങൾക്ക് ജീവൻ നൽകി ആദ്യ ഗോൾ. അധികം വൈകാതെ 85-ാം മിനിറ്റിൽ മലയാളി താരം സി കെ വിനീതിലൂടെ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും കണ്ടെത്തി. പകരക്കാരനായെത്തിയ ഡങ്കലാണ് രണ്ട് ഗോളിന് വഴിയൊരുക്കിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl kerala blasters vs jamshadpur match ends in draw

Next Story
‘അയാളാണ് കാരണം’; റയല്‍ വിട്ടതിന് പിന്നിലാരെന്ന് വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ
The moderation of comments is automated and not cleared manually by malayalam.indianexpress.com