scorecardresearch

സെമി സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യം; ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദിനെതിരെ

സീസണില്‍ നാല് മത്സരങ്ങള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്

Kerala Blasters vs Hyderabad FC
Photo: Facebook/ Kerala Blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) സെമി ഓഫ് സാധ്യതകള്‍ ഉറപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഹൈദരാബാദ് എഫ് സിയാണ് എതിരാളികള്‍. ജയിക്കാനായാല്‍ മൂന്നാം സ്ഥാനത്തേക്ക് എത്താന്‍ ബ്ലാസ്റ്റേഴ്സിന് സാധിക്കും.

എടികെ മോഹന്‍ ബഗാനെതിരെ അവസാന നിമിഷം കൈവിട്ട ജയം ബ്ലാസ്റ്റേഴ്സിനേല്‍പ്പിച്ച ക്ഷതം വളരെ വലുതാണ്. അഡ്രിയാന്‍ ലൂണയുടെ ഇരട്ടഗോള്‍ മികവില്‍ 2-1 ന് വിജയത്തിലേക്ക് നീങ്ങിയപ്പോഴായിരുന്നു ജോണി കോക്കൊ എടികെയുടെ സമനില ഗോള്‍ നേടിയത്.

ആഡ്രിയാന്‍ ലൂണ എന്ന മധ്യനിരയിലെ മാന്ത്രികന്‍ തന്നെയാണ് സീസണില്‍ മഞ്ഞപ്പടയ്ക്ക് കരുത്തായിട്ടുള്ളത്. നാല് ഗോളുകളും ആറ് അസിസ്റ്റുകളുമാണ് ഇതുവരെ താരം നേടിയത്. 10 ഗോളുകളുടെ ഭാഗമായ ഏക ബ്ലാസ്റ്റേഴ്സ് താരവുമാണ് ലൂണ.

ഹൈദരബാദിനെതിരായ പോരാട്ടം മറ്റൊരു മത്സരം മാത്രമാണ്. അവരാണ് ഏറ്റവും മികച്ച ടീം. അതിനാലാണ് പട്ടികയുടെ തലപ്പത്തെത്തിയത്. നാളെ ഞങ്ങള്‍ പരമാവധി ശ്രമിക്കും. കഴിവുള്ള നിരവധി താരങ്ങള്‍ നമുക്കൊപ്പമുണ്ട്, ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച് പറഞ്ഞു.

ലൂണയ്ക്ക് ഹൈദരാബാദിന്റെ മറുപടിയാണ് ബര്‍ത്തലോമിയൊ ഒഗ്ബച്ചെ. സീസണില്‍ 16 ഗോളുകളുമായി മിന്നും ഫോമിലാണ് താരം. ഹൈദരാബാദിനെ പട്ടികയുടെ തലപ്പത്തെത്തിച്ചതില്‍ നിര്‍ണായക പങ്ക് ഒഗ്ബച്ചെയ്ക്ക് തന്നെയാണ്.

ഗോളടി യന്ത്രമായ ഒഗ്ബച്ചെയെ പിടിച്ചുകെട്ടുക എന്നതായിരിക്കും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് മുന്നിലുള്ള പ്രധാന ജോലി. സീസണിലെ ആദ്യ പോരാട്ടത്തില്‍ ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കാന്‍ മഞ്ഞപ്പടയ്ക്ക് സാധിച്ചിരുന്നു.

When will the ISL 2021/22 match between Kerala Blasters vs Hyderabad FC take place?- മത്സരം എപ്പോഴാണ് നടക്കുന്നത്?

കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ് സിയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 7:30നാണ്.

Where will the ISL 2021/22 match between Kerala Blasters vs Hyderabad FC be held?- മത്സരം എവിടെയാണ് നടക്കുന്നത്?

ജിഎംസി അത്ലറ്റിക്ക് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.

Where will the ISL 2021/22 match between Kerala Blasters vs Hyderabad FC be broadcasted?- മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.

Where will the ISL 2021/22 match between Kerala Blasters vs Hyderabad FC be live-streamed?- മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലഭ്യമാവും.

Also Read: ‘ഇന്ത്യ മാത്രമല്ല, ലോകത്തിലെ ഏതൊരു ടീമിലും കളിക്കാന്‍ യോഗ്യനാണയാള്‍;’ ഗവാസ്കര്‍

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl kerala blasters vs hyderabad fc when and where to watch