ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി.
ജോർജെ പെരെയ്ര ഡയസ് ഇരട്ട ഗോൾ നേടി. മത്സരത്തിന്റെ 52ാം മിനുറ്റിലും 55ാം മിനുറ്റിലുമാണ് പെരെയ്രയുടെ ഗോളുകൾ. മത്സരത്തിന്റെ തൊണ്ണൂറാം മിനുറ്റിൽ അഡ്രിയാൻ ലൂണ മൂന്നാം ഗോൾ നേടി.
സീസണിൽ മൂന്ന് മത്സരങ്ങൾ മാത്രം ശേഷിക്കുന്ന ബ്ലാസ്റ്റേഴ്സിന് ഈ ജയത്തോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കാൻ കഴിഞ്ഞു. ഇന്നത്തെ ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് നിലയിൽ അഞ്ചാം സ്ഥാനത്തുനിന്ന് നാലാമതെത്തി. 18 മത്സരങ്ങളിൽ നിന്ന് 30 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്.
സീസണിന്റെ തുടക്കത്തിൽ തോൽവിയറിയാതെ കുതിച്ച ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ജയിക്കാൻ കഴിഞ്ഞിരുന്നില്ല.
സെമി ഫൈനൽ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ച ചെന്നൈയിൻ എഫ്സി പോയിന്റ് നിലയിൽ എട്ടാമതാണ് ചെന്നൈയിൻ.