ഇന്ത്യൻ സൂപ്പർ ലീഗിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ എടികെ മോഹൻബഗാന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് എടികെ മോഹൻ ബഗാൻ ബെംഗളൂരു എഫ്സിയെ തോൽപിച്ചത്.
ആദ്യ പകുതിക്ക് ശേഷമുള്ള ഇഞ്ചുറി ടൈമിൽ ലിസ്റ്റൺ കൊളാക്കോ ആണ് എടികെയുടെ ആദ്യ ഗോൾ നേടിയത്. 85ാം മിനുറ്റിൽ മൻവീർ സിങ് രണ്ടാം ഗോൾ നേടി.
ഇന്നത്തെ ജയത്തോടെ എടികെ മോഹൻ ബഗാൻ പോയിന്റ് നിലയിൽ മൂന്നാം സ്ഥാനത്തെത്തി. 19 മത്സരങ്ങളിൽ നിന്ന് 34 പോയിന്റാണ് എടികെ മോഹൻ ബഗാന്.
ഇതോടെ പോയിന്റ് നിലയിൽ നാലാം സ്ഥാനത്തായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ നാലിൽ നിന്ന് പുറത്തായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 18 മത്സരങ്ങളിൽ നിന്ന് 30 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്.
19 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി പോയിന്റ് നിലയിൽ ആറാമതാണ് ബെംഗളൂരു.