scorecardresearch

ഐഎസ്എൽ: ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിനെതിരെ; ജയം മാത്രം ലക്ഷ്യം

17 കളികളിൽ നിന്ന് ഏഴ് വിജയങ്ങളും ആറ് സമനിലകളും നാല് തോൽവികളുമുൾപ്പെടെ 27 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോൾ

KBFC, KBFC Training, Kerala Blasters, Sahal Abdul Samad

മഡ്‌ഗാവ്: ജയിച്ചു പ്ലേ ഓഫ് സാധ്യത സജീവമാക്കണമെന്ന ഒറ്റ ലക്ഷ്യവുമായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ചെന്നൈയിൻ എഫ്‌സിയാണ് എതിരാളികൾ. സീസണിൽ മൂന്ന് മത്സരങ്ങൾ മാത്രം ശേഷിക്കുന്ന ബ്ലാസ്റ്റേഴ്‌സ് എല്ലാ മത്സരങ്ങളിലും ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നുണ്ടാവില്ല. പൊരുതി കളിച്ചിട്ടും കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിയോട് ഏറ്റ തോൽവി ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങൾക്ക് ചെറുതായി മങ്ങലേൽപ്പിച്ചിരുന്നു. അതിനെ മറികടക്കാൻ ഇന്ന് ജയം അനിവാര്യമാണ്.

സീസണിന്റെ തുടക്കത്തിൽ തോൽവിയറിയാതെ കുതിച്ച ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ജയിക്കാൻ ആയിട്ടില്ല. 17 കളികളിൽ നിന്ന് ഏഴ് വിജയങ്ങളും ആറ് സമനിലകളും നാല് തോൽവികളുമുൾപ്പെടെ 27 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോൾ.

പരുക്കു മാറിയ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ഹോര്‍മിപാമും സസ്‌പെന്‍ഷന്‍ കഴിഞ്ഞെത്തുന്ന യോര്‍ഗ ഡയസും ഇന്ന് ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് തിരിച്ചെത്തിയേക്കും. എന്നാല്‍, പരുക്കിൽ നിന്ന് മുക്തരായി വരുന്ന മധ്യനിരതാരം ജിക്സന്‍ സിങ്, വിങ്ബാക്ക് നിഷുകുമാര്‍ എന്നിവർ കളിക്കുമോ എന്നതിൽ സ്ഥിരീകരണം വന്നിട്ടില്ല. മധ്യനിരയില്‍ നായകന്‍ അഡ്രിയന്‍ ലൂണ ഫോമിലേക്കുയര്‍ന്നാല്‍ കൊമ്പന്മാർക്ക് കാര്യങ്ങള്‍ എളുപ്പമാകും.

Also Read: ഐഎസ്എല്‍ ഫൈനലില്‍ ആരവം ഉയരും; കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനം

അതേസമയം, സെമി ഫൈനൽ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ച ചെന്നൈയിൻ എഫ്‌സി ആശ്വാസ ജയത്തിന് വേണ്ടിയാവും ഇന്നിറങ്ങുക. ഐഎസ്എല്ലിൽ കഴിഞ്ഞ ആറു മത്സരങ്ങളിൽ ചെന്നൈയിന് വിജയിക്കാനായിട്ടില്ല. ഒരു മാസം മുമ്പ് നോർത്ത് ഈസ്റ്റിനെതിരെ നേടിയ വിജയമാണ് ഈ സീസണിൽ ചെന്നൈയിന്റെ അവസാന വിജയം. സീസണിൽ ഒരു തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിനെ തകർത്തിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl kerala blasters vs chennaiyin fc match preview