scorecardresearch
Latest News

ഇഞ്ചുറി ടൈമിൽ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ; നാലാം സ്ഥാനം തുടർന്ന് ബ്ലാസ്റ്റേഴ്സ്

16 മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും ആറ് സമനിലയും മൂന്ന് തോൽവിയുമായി 27 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്

ഇഞ്ചുറി ടൈമിൽ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ; നാലാം സ്ഥാനം തുടർന്ന് ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്-എടികെ മോഹൻ ബഗാൻ മത്സരം 2-2ന് സമനിലയിൽ. ബ്ലാസ്റ്റേഴ്സിന് വേണ്ടി അദ്രിയാൻ ലൂണ ഇരട്ട ഗോൾ നേടി.

മത്സരത്തിന്റെ ഏഴാം മിനുറ്റിൽ അദ്രിയാൻ ലൂണയുടെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് ആദ്യ ലീഡ് നേടി. തൊട്ടു പിറകെ എട്ടാം മിനുറ്റിൽ ഡേവിഡ് വില്യംസ് എടികെ മോഹൻ ബഗാൻറെ ആദ്യ ഗോൾ നേടി.

മത്സരത്തിന്റെ 64ാം മിനുറ്റിൽ അഡ്രിയാൻ ലൂണ രണ്ടാം ഗോൾ നേടി. 90ാം മിനുറ്റ് വരെ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിൽ നിന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ഏഴാം മിനുറ്റിൽ ജോണി കൗകോ എടികെ മോഹൻ ബഗാൻ രണ്ടാം ഗോൾ നേടി.

പോയിന്റ് നിലയിൽ നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 16 മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും ആറ് സമനിലയും മൂന്ന് തോൽവിയുമായി 27 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്താണ് എടികെ മോഹൻ ബഗാൻ. 16 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും ആറ് സമനിലയും രണ്ട് തോൽവിയുമാണ് മോഹൻ ബഗാന്.

പ്ലെ ഓഫ് എന്ന സ്വപ്നം സാക്ഷാത്കരിക്കണമെങ്കില്‍ ബ്ലാസ്റ്റേഴ്സിന് ഓരോ മത്സരങ്ങളും ഫൈനലിന് തുല്യമായിരിക്കും. ഇന്നത്തെ മത്സരത്തിൽ വിജയിച്ചിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിന് മൂന്നാം സ്ഥാനത്തേക്ക് മുന്നേറാമായിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl kerala blasters vs atk mohun bagan result goal score