കൊച്ചി: ആരാധകരെ വീണ്ടും ഞെട്ടിച്ച് കൊണ്ട് ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ മോളെൻസ്റ്റീൻ. ഇന്നലെ ഘാനയിൽ നിന്നുള്ള അറ്റാക്കിങ്ങ് മിഡ്ഫീൽഡർ കറേജ് പെക്കുസൻ ആണെങ്കിൽ ഇന്ന് രാവിലെ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത് സെർബിയൻ താരമായ നെമാൻജ ലാകിക്പെസികാണ്. 25 കാരനായ പെസിക് സെന്റർ ബാക്ക് പൊസിഷനിലാണ്‌ കളിക്കുന്നത്.

ആസ്ട്രേലിയൻ ഫസ്റ്റ് ലീഗ് ക്ലബ്ബായ കാപെൻബർഗറിന്റെ താരമായിരുന്നു നെമാൻജ. ആറടിയിലേറെ ഉയരമുള്ള താരം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിന് ഒരു മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല.

ഘാനയുടെ അണ്ടര്‍-23 താരവും അറ്റാക്കിങ് മിഡ്ഫീല്‍ഡറുമായ പെകൂസണെ ഇന്നലെ ബ്ലാസ്റ്റേഴ്സിലെത്തിച്ചിരുന്നു. സ്ലോവാനിയന്‍ ക്ലബ്ബ് എഫ്.സി കോപ്പറില്‍ നിന്നാണ് പെകൂസണ്‍ മഞ്ഞക്കുപ്പായത്തിലേക്കെത്തുന്നത്. മുന്‍നിരയുടെ തൊട്ടു പിന്നില്‍ കളിക്കുന്ന പെകൂസന്റെ ദൗത്യം സി.കെ വിനീതിനും ഇയാന്‍ ഹ്യൂമിനും പന്തെത്തിച്ചു കൊടുക്കലായിരിക്കും. മഞ്ഞപ്പടയുടെ പ്രിയതാരമായ ജോസൂട്ടന്റെ കുറവ് പെകൂസണ് നികത്താനാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ