കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഓര്‍ത്തുവെക്കാന്‍ നല്ല ഓര്‍മ്മകളൊന്നും തന്നെയില്ലായിരുന്നു. ടീമിന്റെ മോശം പ്രകടനം കടുത്ത ആരാധകരെ പോലും വിഷമിപ്പിക്കുന്നതായിരുന്നു. ആരാധകര്‍ താരങ്ങള്‍ക്കും ടീം മാനേജുമെന്റിനുമെതിരെ തിരഞ്ഞതുമൊക്ക ബ്ലാസ്റ്റേഴ്‌സ് മറക്കാനാഗ്രഹിക്കുന്നതായിരിക്കും. എന്നാല്‍ ഈ പ്രതിസന്ധികള്‍ക്കിടയിലും ഒരുപേര് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ അഭിമാനത്തോടെ ഉരുവിട്ടിരുന്നു. സഹല്‍ അബ്ദുള്‍ സമദ്.

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കായി ഇന്ന് നല്‍കിയത് സന്തോഷകരമായൊരു വാര്‍ത്തയാണ്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് സഹല്‍ ബ്ലാസ്‌റ്റേഴ്‌സില്‍ തന്നെ തുടരും. താരവുമായി 2022 വരെ കരാറില്‍ ഒപ്പിട്ടതായി ക്ലബ്ബ് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. രസകരമായ വീഡിയോയിലൂടെയാണ് താരവുമായി കരാറിലെത്തിയ വിവരം ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചത്.

”നിങ്ങളുടെ ഇഷ്ട താരം ആരാണെന്ന് ഞങ്ങള്‍ കേരളത്തോട് ചോദിച്ചു. എല്ലാവര്‍ക്കും നല്‍കാനുള്ളത് ഒരേ ഉത്തരമായിരുന്നു, സഹല്‍” എന്ന് പറയുന്ന വീഡിയോയാണ് ബ്ലാസ്‌റ്റേഴ്‌സ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഐഎസ്എല്ലിലെ എമേര്‍ജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടത് സഹലായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook