scorecardresearch
Latest News

ഐഎസ്എല്ലിന് മുന്‍പ് യുഎഇയില്‍ പന്ത് തട്ടാന്‍ ബ്ലാസ്റ്റേഴ്‌സ്; പ്രീ സീസണ്‍ മത്സരക്രമം തയ്യാര്‍

സെപ്തംബര്‍ ആറിനായിരിക്കും ആദ്യ മത്സരം

ഐഎസ്എല്ലിന് മുന്‍പ് യുഎഇയില്‍ പന്ത് തട്ടാന്‍ ബ്ലാസ്റ്റേഴ്‌സ്; പ്രീ സീസണ്‍ മത്സരക്രമം തയ്യാര്‍
കേരള ബ്ലാസ്റ്റേഴ്സ്,ഫയൽ ചിത്രം

ഐഎസ്എല്ലിന് തിരശ്ശീലയുയരാന്‍ ഇനി അധികനാളുകളില്ല. ഫുട്‌ബോള്‍ പൂരത്തിന് മുമ്പ് പ്രീ സീസണ്‍ മത്സരങ്ങളുടെ ഫിക്‌സ്ച്ചര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. യുഎഇ ടൂറിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ അരങ്ങേറുക.

സെപ്തംബര്‍ ആറിനായിരിക്കും ആദ്യ മത്സരം. എതിരാളികള്‍ ദിബ അല്‍ ഫുജൈറ ക്ലബ്ബ് ആയിരിക്കും. മാംസറിലാണ് മത്സരം അരങ്ങേറുക. രണ്ടാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് അജ്മാന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ നേരിടും. സെപ്തംബര്‍ 12 നാണ് മത്സരം. വേദി അജ്മാനിലെ അജ്മാന്‍ സ്റ്റേഡിയമായിരിക്കും.

എമിറേറ്റ്‌സ് ക്ലബ്ബിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം മത്സരം. സെപ്തംബര്‍ 20 ന് റാസ് അല്‍ ഖൈമയിലായിരിക്കും മത്സരം നടക്കുക. നാലാം അങ്കത്തില്‍ അല്‍ നാസര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ ബ്ലാസ്‌റ്റേഴ്‌സ് നേരിടും. ദുബായിയില്‍ സെപ്തംബര്‍ 27 നായിരിക്കും മത്സരം നടക്കുക.
Read More: ISL: മുഹമ്മദ്‌ റാഫി വീണ്ടും കേരള ബ്ലാസ്റ്റേഴ്സിൽ
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്റെ ചീത്തപ്പേര് മാറ്റുക എന്ന ലക്ഷ്യത്തോടെ അടിമുടി മാറ്റങ്ങളുമായാണ് ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ് എത്തുന്നത്. പുതിയ താരങ്ങളും പരിശീലകനും തയ്യാറായി കഴിഞ്ഞു.

മലയാളി താരം മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിക്കും. കാസര്‍ഗോഡ് സ്വദേശിയായ സെന്റര്‍ ഫോര്‍വേഡില്‍ കളിക്കുന്ന താരമാണ്. കേരള ബ്ലാസ്റ്റേഴ്‌സില്‍ മുഹമ്മദ് റാഫിക്ക് ഇത് രണ്ടാം വരവാണ്. എടികെയിലൂടെ ഐഎസ്എല്ലില്‍ എത്തിയ റാഫി മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിരുന്നു.

2015 ഐഎസ്എല്ലിലെ എമേര്‍ജിങ് പ്ലയെര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ റാഫി ചെന്നൈ എഫ്‌സി, ചര്‍ച്ചില്‍ ബ്രദേഴ്സ്, മുംബൈ എഫ്‌സി, ഡിഎസ്‌കെ ശിവാജിയന്‍സ്, മുംബൈ ടൈഗേഴ്സ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട് . ചെന്നൈയ്ന്‍ എഫ്സിയില്‍ നിന്നുമാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl kerala blasters pre season match fixture291732