/indian-express-malayalam/media/media_files/uploads/2019/07/muhammed.jpg)
പതിവ് തെറ്റിക്കാതെ ഇത്തവണയും ബുധനാഴ്ച തന്നെ കേരളാ ബ്ലാസ്റ്റേഴ്സ് മറ്റൊരു താരവുമായി കൂടി കരാറിലെത്തി. മുഹമ്മദ് മുസ്തഫ നിങ്ങുമായാണ് കേരളാ ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പിട്ടത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍ സ്ഥാനത്തായിരിക്കും വരുന്ന സീസണിൽ താരം ഇറങ്ങുക. 184 സെന്റിമീറ്റർ ഉയരമുള്ള മുസ്തഫ മധ്യനിരയിൽ തന്ത്രങ്ങൾ മെനയുന്നതോടൊപ്പം പ്രതിരോധത്തിലും കരുത്താകും.
ലെയ്ഡ എസ്പോർട്ടിയു, സി.ഡി.എബ്രോ, എസ്.ഡി.അമോറെബീറ്റ, സി.ഡി.സരിനേന, യുഡി ലോഗ്രോൺസ്, അൻഡോറ സി.എഫ്, എസ്.ഡി.ഇജിയാ എന്നീ ക്ലബ്ബുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്. 30 കാരനായ മുസ്തഫ കൂടി എത്തുന്നതോടെ ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് കരാറിലെത്തിയ വിദേശ താരങ്ങളുടെ എണ്ണം അഞ്ചായി.
മിഡ് ഫീല്‍ഡ് നിരയില്‍ മികച്ച രീതിയിൽ തിളങ്ങാൻ സാധിക്കുന്ന മുസ്തഫയെ പോലെയൊരു കളിക്കാരനെ ലഭിച്ചതില്‍ വളരെ അഭിമാനവും സന്തോഷവുമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹെഡ് കോച്ച് ഇല്‍ക്കോ ഷട്ടോരി പറഞ്ഞു.പരസ്പര സഹകരണത്തോടെ ടീമിനെ ഒന്നിച്ചൊന്നായി കൂട്ടിച്ചേര്‍ത്തു മുന്നോട്ടു നയിക്കാൻ അധിക പരിശ്രമം നടത്തുന്ന താരങ്ങളിൽ ഒരാളാണ് മുസ്തഫ. താരത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ അഭിമാനമുണ്ട്, ടീമിനായി കളി ആരംഭിക്കുവാന്‍ ഞാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച് കൂടുതലറിയാനും കേരളത്തിന്റെ അതിശയകരമായ സംസ്‌കാരം കണ്ടെത്താനുമുള്ള ഈ അവസരത്തെ ഞാന്‍ വളരെ ജിജ്ഞാസയോടെ കാണുന്നു. മൈതാനത്ത് എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയും, ടീമിന്റെ ലക്ഷ്യങ്ങള്‍ക്കായി പോരാടുകയുമാണ് ആത്യന്തിക ലക്ഷ്യം,” മുസ്തഫ നിങ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.