എറണാകുളം: കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിനുള്ള ടിക്കറ്റ് വിതരണം ഇന്ന് കൊച്ചിയിൽ നടക്കും. 24 ന് ജഷംഡ്പൂർ എഫ്സിയുമായിട്ടുള്ള മത്സരത്തിനുള്ള ടിക്കറ്റാണ് ഇന്ന് കലൂർ സ്റ്റേഡിയത്തിന് സമീപത്ത് തയ്യാറാക്കിയിരിക്കുന്ന ബോക്സോഫീസിൽ വിൽക്കുന്നത്. സംസ്ഥാനത്തെമ്പാടുമുള്ള മുത്തൂറ്റ് ഫിൻകോർപ്പിന്റെ ശാഖകളിലൂടെയും ഇന്ന് ടിക്കറ്റുകൾ വിതരണം ചെയ്യും.

ബുക്ക്മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്ത ഇ-ടിക്കറ്റുകളും ഇന്ന് സ്റ്റേഡിയത്തിന് മുന്നിലുള്ള കൗണ്ടറിൽ നിന്ന് കൈപ്പറ്റാം. മത്സരം നടക്കുന്ന നവംമ്പർ 24ന് സ്റ്റേഡിയത്തിലെ ബോക്സോഫീസിൽ ടിക്കറ്റ് വിതരണം ഉണ്ടായിരിക്കുന്നതല്ല. മത്സര ദിവസം ഇ-ടിക്കറ്റുകൾ മാറ്റാൻ എത്തുന്നവർക്ക് എംജി റോഡിലെ മുത്തൂറ്റ് ഫിൻകോർപ്പിന്റെ ശാഖയിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് അധികൃതർ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook