സംഗതി ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഇന്നും ഹ്യൂമേട്ടന്‍ തന്നെയാണ് ഇയാന്‍ ഹ്യൂം. ടീം വിട്ട് രണ്ട് വട്ടം പോയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആ മൊട്ടത്തലയാകും ആരാധകരുടെ മനസിലേക്ക് എത്തുന്നത്. തിരിച്ച് ഹ്യൂമിനും അങ്ങനെ തന്നെയാണ്. പൂനെയുടെ താരമായ ഹ്യൂമിന് ഏറ്റവും പ്രിയപ്പെട്ട ടീമും ആരാധകരും മഞ്ഞപ്പട തന്നെയാണ്.
ടീം വിട്ടു പോയതോടെ ഇനി ഹ്യൂമേട്ടനെ കാണാനാകില്ലല്ലോ എന്നോര്‍ത്ത് വിഷമിച്ച നിരവധി ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുണ്ട്. അവര്‍ക്കെല്ലാം സന്തോഷത്തിന്റെ കാഴ്ച്ചയായി ഇന്നത്തെ ദിവസം മാറി. മത്സരം കാണാനായി ഹ്യൂം കൊച്ചിയിലെത്തിയിരിക്കുകയാണ്. തന്റെ മുന്‍ സഹതാരങ്ങളെയെല്ലാം കണ്ട് സ്‌നേഹം അറിയിക്കുകയും ആശംസ നേരുകയും ചെയ്തു ഹ്യൂം. നായകന്‍ സന്ദേശ് ജിങ്കന്‍ കെട്ടിപ്പടിച്ചാണ് പഴയ മുന്നേറ്റ താരത്തെ സ്വീകരിച്ചത്.
ഇതിനിടെ ചാനല്‍ അവതാരിക ഹ്യൂമിനെ അഭിമുഖത്തിനായി ക്ഷണിക്കുകയുണ്ടായി. ഹ്യൂമിനെ സക്രീനില്‍ കണ്ടതും പാതി മാത്രം നിറഞ്ഞിരുന്ന, കളി തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പ്, പൊട്ടിത്തെറിക്കുകയായിരുന്നു. ഗ്യാലറിയിലെ ആവേശത്തെ കുറിച്ച് സൂചിപ്പിച്ച അവതാരികയോട് എന്നും ഈ ആരാധകര്‍ക്ക് മുന്നിലെത്തുക സന്തോഷമുള്ളതാണെന്നും ഹ്യൂം പറഞ്ഞു.
A special guest joins @khuri8 ahead of tonight's #KERDEL!@KeralaBlasters fans, happy to see @Humey_7 back in Kochi?#HeroISL #LetsFootball #FanBannaPadega pic.twitter.com/b1fSCZHvBT
— Indian Super League (@IndSuperLeague) October 20, 2018