കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിന് ഒരുങ്ങി കൊച്ചി. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. കൊൽക്കത്തയ്ക്കെതിരായ ഉദ്ഘാടന മത്സരം ഉൾപ്പടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പനയാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്. ഒപ്പം ആരാധകർക്കായുള്ള ജേഴ്സികളുടെയും വിൽപ്പനയും

മത്സരം കാണുന്നതിന് ആരാധകർക്ക് പേയ്‌ടിഎം, ഇൻസൈഡർ.ഇൻ എന്നിവയുടെ വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെ ആദ്യ രണ്ട് ഹോം മത്സരങ്ങളുടെ ടിക്കറ്റുകൾ സ്വന്തമാക്കാം. ഗ്യാലറികൾക്ക് 250 രൂപ മുതൽ വി‌ഐ‌പി ടിക്കറ്റുകൾക്ക് 2000 രൂപ വരെയാണ് നിരക്ക്.

സ്റ്റേഡിയത്തിലെത്തുന്ന ആരാധകരുടെ സൗകര്യാർത്ഥം സീസൺ 5 ന് സമാനമായ രീതിയിൽ എല്ലാ ഓൺലൈൻ ടിക്കറ്റുകളുടെയും എൻട്രി ‘പേപ്പർലെസ്സ്’ ആയിരിക്കും. ഓൺലൈനിൽ ടിക്കറ്റ് വാങ്ങിയ ഒരു ആരാധകൻ ഇനി നീണ്ട നിരകളിൽ കാത്തിരിക്കേണ്ടതില്ല മറിച്ച് ഓൺലൈനിൽ ഒരു ടിക്കറ്റ് വാങ്ങുമ്പോൾ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്കും മൊബൈൽ നമ്പറിലേക്കും ഒരു ഇ-ടിക്കറ്റ് ലഭ്യമാകും. എൻട്രി ഗേറ്റിൽ ഇ-ടിക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് ഒരു ആരാധകന് വളരെ എളുപ്പത്തിൽ മത്സരം കാണാൻ കഴിയും. എന്നിരുന്നാലും, സുരക്ഷാ കാരണങ്ങളാൽ, സ്റ്റേഡിയത്തിൽ പ്രവേശിക്കുവാനായി സാധുവായ ഒരു ഐഡി കാർഡ് ഓരോ ആരാധകനും കൈവശം വയ്ക്കേണ്ടത് നിർബന്ധമാണ്.

Also Read: സന്ദേശ് ജിങ്കനു പരുക്ക്; സീസൺ തുടങ്ങുന്നതിനു മുമ്പേ കേരള ബ്ലാസ്റ്റേഴ്സിനു തിരിച്ചടി

ഓൺലൈൻ വഴി ടിക്കറ്റുകൾ സ്വന്തമാക്കുന്നതിന്

ഇൻസൈഡർ: //insider.in/isl-kerala-blasters-fc/article

പേടിഎം: //paytm.com/events/kochi/football

ജേഴ്സികൾ സ്വന്തമാക്കുന്നതിനായി: //reyaursports.com/.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം കളികൾക്കായി അണിയുന്ന ജേഴ്സിയുടെ തനി പകർപ്പുകളും, ആരാധകർക്കായി തയ്യാറാക്കിയിട്ടുള്ള ജേഴ്സികളും ഇതിലൂടെ സ്വന്തമാക്കാം.

എല്ലാ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കായും ക്ലബിന്റെ ഔദ്യോഗിക കിറ്റ് പാർട്ണറായ റെയോർ സ്പോർട്സ് ഔദ്യോഗിക കിറ്റ് ആൻഡ് ഫാൻ മർച്ചൻഡൈസ് (റെപ്ലിക്ക ടീം വെയർ & ഫാൻ ജേഴ്സി) ഒരുക്കിയിട്ടുണ്ട്. ആരാധകർക്ക് സുഖവും സംതൃപ്തിയും ലഭ്യമാക്കാനായി 12 വ്യത്യസ്ത വലുപ്പങ്ങളിൽ ജേഴ്സികൾ ലഭ്യമാകും. 4 വ്യത്യസ്ത വലുപ്പങ്ങളിൽ കുട്ടികൾക്കും, 8 വ്യത്യസ്ത വലുപ്പങ്ങളിൽ മുതിർന്നവർക്കും ജേഴ്സികൾ സ്വന്തമാക്കാം.

Also Read: ISL: വീണ്ടും കാൽപ്പന്ത് ആരവം; ഐഎസ്എൽ മത്സരക്രമം, ടീമുകൾ, അറിയേണ്ടതെല്ലാം

#എന്നുംയെലോ’ എന്ന ക്ലബിന്റെ ടാഗ്‌ലൈൻ മുദ്രണം ചെയ്ത ഈ ഉയർന്ന നിലവാരമുള്ള ഒറിജിനൽ ഫാൻ ജേഴ്സി കുട്ടികൾക്ക് 250 രൂപയും മുതിർന്നവർക്ക് 300 രൂപയും വിലയ്ക്ക് ലഭ്യമാണ്. കളിക്കാർ ഉപയോഗിക്കുന്ന ജേഴ്സിയുടെ തനി പകർപ്പായ ജേഴ്സികൾ (Replica Match Jersey)കുട്ടികൾക്ക് 400 രൂപയ്ക്കും മുതിർന്നവർക്ക് 500 രൂപയ്ക്കും ലഭ്യമാണ്. ആരാധകരുടെ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് ജേഴ്സി ഹോം ഡെലിവർ ചെയ്യുന്നതിനുള്ള കൊറിയർ നിരക്കുകൾ ഉൾപ്പെടയാണ് ഈ വില.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook