കൊച്ചി: നാളെ ജാംഷഡ്പൂർ എഫ്സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഒരു സർപ്രൈസ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായിരുന്ന കെർവൻ ബെൽഫോർട്ടിന്രെ വകയാണ് ഈ പുതിയ സമ്മാനം. കേരളക്കര നെഞ്ചേറ്റിയ ജിമിക്കി കമ്മൽ ഗാനത്തിന് ചുവട്‌വെച്ച്കൊണ്ടാണ് ബെൽഫോർട്ട് കൊച്ചിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

കൊച്ചിയിലെ ഹോട്ടലിൽവെച്ചാണ് ജിമിക്കി കമ്മൽ ഗാനത്തിന് ബെൽഫോർട്ട് ചുവട്‌വെച്ചത്. ജാംഷഡ്പൂർ എഫ്സി താരം ഫറൂഖ് ചൗധരിയും ബെൽഫോർട്ടിനൊപ്പം ചുവട്‌വെക്കുന്നുണ്ട്. ക്ലബിന്രെ ഔദ്യോഗിക ഫെയിസ്ബുക്ക് പേജിൽ നൃത്തത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്ന സ്റ്റീവ് കോപ്പലാണ് ജാംഷഡ്പൂർ എഫ്സിയുടെ പരിശീലകൻ. ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളായിരുന്ന ബെൽഫോർട്ടും, മെഹ്ത്താബ് ഹുസൈനും ഇത്തവണ ജാംഷഡ്പൂർ എഫ്സിയുടെ ജഴ്സിയിലാണ് കളിക്കുക. നാളെ വൈകിട്ട് 8 മണിക്കാണ് മത്സരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ