ഐഎസ്എല്ലില്‍ ആറാം ജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. നിലവിലെ ചാംപ്യന്മാരായ അമ്രാ ടീം കൊല്‍ക്കത്തയാണ് എതിരാളി. രാത്രി എട്ടിന് കൊല്‍ക്കത്തയുടെ ഹോം ഗ്രൌണ്ടിലാണ് മത്സരം.
കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത കിരീടം നേടിയത്. അത്കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ പകരം വീട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇന്നത്തെ മത്സരത്തില്‍ തോറ്റാല്‍ ബ്ലാസ്റ്റേഴ്സിന്റെ സെമി സാധ്യതകള്‍ മങ്ങും. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നതിന്റെ ആനുകൂല്യം കൊല്‍ക്കത്തക്കുണ്ട്. എന്നാല്‍ ഏത് എവേ മത്സരത്തിലും ടീമിനെ പിന്തുണക്കുന്ന ഒരു മഞ്ഞപ്പടയുള്ളത് ബ്ലാസ്റ്റേഴ്സിനും പ്രതീക്ഷയാണ്.

നിലവില്‍ ബ്ലാസ്റ്റേഴ്സ് ആറാമതും കൊല്‍ക്കത്ത എട്ടാമതുമാണ്. കൊല്‍ക്കത്തയുടെ സാധ്യതകള്‍ ഏറെക്കുറേ അവസാനിച്ചു കഴിഞ്ഞു. എന്നാല്‍ ഡേവിഡ് ജെയിംസ് പരിശീലിപ്പിക്കുന്ന ബ്ലാസ്റ്റേഴ്സിന് ജയം നേടാനായാല്‍ പ്രതീക്ഷക്ക് വകയുണ്ട്.14 കളിയില്‍ നിന്ന് അഞ്ച് ജയവും അഞ്ച് സമനിലയും നാല് തോല്‍വിയുമായി 20 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഇന്ന് ജയിച്ചാല്‍ ജംഷഡ്പൂരിനെ മറികടന്ന് നലാം സ്ഥാനത്തേക്ക് മുന്നേറാം. മറിച്ച് കൊല്‍ക്കത്ത ജയിച്ചാലും എട്ടാം സ്ഥാനത്തിനപ്പുറം കടക്കില്ല. സി.കെ വിനീത്, ഇയാന്‍ ഹ്യൂം എന്നിവരിലാണ് കൂടുതല്‍ പ്രതീക്ഷ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook