scorecardresearch
Latest News

ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; മുംബൈയുടെ വിജയം എതിരില്ലാത്ത രണ്ട് ഗോളിന്

കഴിഞ്ഞ രണ്ടുകളിയിലും ആദ്യം ഗോളടിച്ച് ലീഡ് നേടിയ ശേഷം പിന്നില്‍ പോയത് ഇത്തവണ ആവര്‍ത്തിക്കാതിരിക്കാനാകും ബ്ലാസ്‌റ്റേഴസിന്റെ ശ്രമം

ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; മുംബൈയുടെ വിജയം എതിരില്ലാത്ത രണ്ട് ഗോളിന്
Photo: Facebook/ Kerala Blasters

ഐഎസ്എലില്‍ ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. മെഹ്താബ് സിങ്ങും മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം പെരേര ഡിയാസുമാണ് മുംബൈക്കായി സ്‌കോര്‍ ചെയ്തത്. മെഹ്താബ് സിങ്ങാണ് ഹീറോ ഓഫ് ദ മാച്ച്.

മത്സരം തുടങ്ങി 21ാം മിനിറ്റില്‍ മെഹ്താബ് സിങ്ങിലൂടെ മുംബൈ ആദ്യം ലീഡ് നേടി. മുംബൈക്ക് ലഭിച്ച ഒരു കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. ബ്ലാസ്റ്റേഴ്സ് ക്ലിയര്‍ ചെയ്യാന്‍ നോക്കിയ പന്ത് ബോക്സിലുണ്ടായിരുന്നു മെഹ്താബിന്റെ കാലിലെത്തി. കേരള ഗോള്‍കീപ്പര്‍ ഗില്ലിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് 31 മിനിറ്റില്‍ പെരേര ഡിയാസിലൂടെ മുംബൈക്ക് രണ്ടാം ഗോള്‍ പിറന്നു. രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്സ് കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഫിനിഷിംഗ് പോരായ്മകളും ഗോള്‍ബാറും വിലങ്ങുതടിയായി.

ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുമായി മുംബൈ മൂന്നാം സ്ഥാനത്തെത്തി. നാലു കളികളില്‍ നിന്ന് മൂന്ന് പോയന്റ് മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്.

സീസണിലെ നാലാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് വലിയ മാറ്റങ്ങളുമായാണ് ഇറങ്ങിയത്. പ്രതിരോധത്തില്‍ വിക്ടര്‍ മോംഗിലിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഹോര്‍മിപാം റുയ്വ പകരക്കാരുടെ നിരയിലായിരുന്നു. ഇവാന്‍ കലിയുഷ്നിയും പകരക്കാരുടെ നിരയിലായിരുന്നു.

 ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ മോശം പ്രകടനമാണ് മുംബൈക്കെതിരെയും ടീമിന് തിരിച്ചടിയായത്. കഴിഞ്ഞ മത്സരങ്ങളില്‍ മോഹന്‍ബഗാനെതിരേ അഞ്ച് ഗോളും ഒഡിഷക്കെതിരേ രണ്ട് ഗോളും ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത് പ്രതിരോധ നിരയിലെ പാകപിഴയാണ് കാണിക്കുന്നത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl kerala blasters fc against mumbai city fc