ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ വൻമതിൽ സന്ദേശ് ജിംഗൻ ക്ലബിൽ തുടരും. ജിംഗാനുമായി 3 വർഷത്തെ കരാർ ഒപ്പിട്ടതായി കേരള ബ്ലാസ്റ്റേഴ്സ് സ്ഥിഥീകരിച്ചു. ബാംഗ്ലൂർ എഫ്സി വിട്ടാണ് സന്ദേശ് ജിംഗാൻ കേരള ബ്ലാസ്റ്റേഴ്സിൽ ചേരാൻ തീരുമാനിച്ചത്. നേരത്തെ മലയാളി താരം സി.കെ വിനീതുമായി കേരള ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കിയിരുന്നു. നേരത്തെ മെഹ്ത്താബ് ഹുസൈനെ ക്ലബിൽ നിലനിർത്താനായിരുന്നു തീരുമാനിച്ചിരുന്നുത്. എന്നാൽ മഞ്ഞപ്പടയിൽ തുടരാൻ താത്പ്പര്യം ഇല്ലെന്ന് മെഹ്ത്താബ് ഹുസൈൻ അറിയിച്ചിരുന്നു. തുടർന്നാണ് ക്ലബ് അധികൃതർ ജിംഗാനുമായി ചർച്ച നടത്തിയത്. കേരള ബ്ലാസ്റ്റേഴ്സിൽ തുടാരാൻ താത്പര്യം എന്ന് ജിംഗാൻ അറിയിച്ചു. ജിംഗാന്റെ പ്രതിഫല തുക എത്രയെന്നത് ക്ലബ് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സന്ദേശ് ജിംഗാൻ. ഐഎസ്എല്ലിന്റെ ആദ്യ സീസൺ മുതൽ ജിംഗാൻ ബ്ലാസ്റ്റേഴ്സ് നിരയിലെ സ്ഥിരാംഗമാണ്. വരുന്ന സീസണിൽ 2 താരങ്ങളെ നിലനിർത്താൻ ഓരോ ക്ലബിനും അവസരം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ക്ലബ് മലയാളി താരം സി.കെ വിനീതുമായി കരാർ ഒപ്പിട്ടത്.

വീട്ടിലേക്ക് തിരികെയുത്തുന്ന അനുഭവമാണ് തനിക്ക് ഉള്ളത് എന്നും. ബ്ലാസ്റ്റേഴ്സ് ആരാധകർ നൽകിയ സ്നേഹം തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച​ അനുഭവമാണ് എന്നും താരം ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇത്രയും മികച്ച ആരാധകർക്കായി കളിക്കാൻ സാധിക്കുന്നത് വലിയ അംഗീകാരമാണ് എന്നും ജിംഗൻ കുറിച്ചു. ബ്ലാസ്റ്റേഴ്സ് ആരാധരുമായിട്ടുള്ള വൈകാരിക ബന്ധം ജീവിതം മുഴുവ​ൻ ഉണ്ടാകട്ടെയെന്നും താൻ സ്വന്തം വീട്ടിൽ തുടരുകയാണ് എന്നും ജിംഗാൻ തന്റെ ഫെയിസ് ബുക്കിൽ കുറിച്ചു.

ദേശീയ ടീമിലെ സ്ഥിരാംഗമായ ജിംഗൻ ഇന്ത്യയുടെ വിശ്വസ്ഥനായ പ്രതിരോധനിരത്താരമാണ്. എതിരാളികളുടെ മുന്നേറ്റത്തിന് തടയിടുന്നതിൽ വിദഗ്ദനായ ജിംഗാൻ ഗോളടിക്കാനും മിടുക്കനാണ്.

അടിമുടിമുടി മാറ്റങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസണിൽ വരുത്തിയിരിക്കുന്നത്. 2 പുതിയ ടീമുകളെ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗളൂരു എഫ്.സി, ജംഷഡ്പൂർ ടാറ്റ അക്കാദമി തുടങ്ങിയ രണ്ട് പുതിയ ടീമുകളെയാണ് ഐഎസ്എല്ലിൽ ഉൾപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ