ഇന്ത്യൻ സൂപ്പർ ലീഗിന്റെ മറ്റൊരു പതിപ്പിന് നാളെ കിക്കോഫ് ആകുമ്പോൾ നേർക്കുന്നേർ എത്തുന്നത് ടൂർണമെന്റിലെ തന്നെ ഏറ്റവും ശക്തരായ രണ്ട് ടീമുകളാണ്, കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും എടികെ മോഹൻ ബഗാനും. ഐഎസ്എൽ ചാംപ്യന്മാരായ എടികെയും ഐ ലീഗ് ചാംപ്യന്മാരായ മോഹൻ ബഗാനും ഒന്നിച്ച് ഒറ്റ ക്ലബ്ബായും അടിമുടി മാറ്റവുമായി കേരള ബ്ലാസ്റ്റേഴ്സും എത്തുമ്പോൾ ഇരു ടീമുകളുടെയും കരുത്ത് ഒന്നുകൂടെ മെച്ചപ്പെട്ടിട്ടുണ്ട് എന്ന കാര്യത്തിൽ ആർക്കും തന്നെ സംശയമുണ്ടാകില്ല. അതേസമയം മത്സരത്തിന് മുമ്പ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികുനയ്ക്ക് മുന്നറിയിപ്പുമായി എത്തിരിയിക്കുകയാണ് എടികെ മോഹൻ ബഗാൻ പരിശീലകൻ അന്റോണിയോ ലോപസ് ഹബാസ്.
കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെ ഐ ലീഗ് ചാംപ്യന്മാരാക്കിയ ശേഷമാണ് കിബു വികുന എൽക്കോ ഷട്ടോരിയുടെ പിൻഗാമിയായി ബ്ലാസ്റ്റേഴ്സിലെത്തുന്നത്. കഴിഞ്ഞ തവണ താൻ ചാംപ്യന്മാരാക്കിയ ടീം ഇപ്പോൾ അന്രോണിയോയുടെ കുട്ടികളാണ്. മോഹൻ ബഗാനുവേണ്ടി അദ്ദേഹം മികച്ചത് തന്നെയാണ് ചെയ്തതെന്നും എന്നാൽ ഐഎസ്എൽ മറ്റൊരു തരത്തിലുള്ള മത്സരമാണെന്നും ലോപസ് മുന്നറിയിപ്പ് നൽകുന്നു. വികുനയെ ബഹുമാനിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ലക്ഷ്യം മൂന്ന് പോയിന്റുകൾ തന്നെയാണെന്നും ലോപസ് കൂട്ടിച്ചേർത്തു. ഉദ്ഘാടന മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം മോഹൻ ബഗാനോട് എപ്പോഴും തനിക്ക് നല്ല ബന്ധമുണ്ടെന്ന് വികുന പറഞ്ഞു. “ഒരു സീസൺ ഞാൻ അവർക്കൊപ്പമുണ്ടായിരുന്നു. ടീമിലെ പലരും എന്റെ അടുത്ത സുഹൃത്തുക്കളുമാണ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമായിരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്.” വികുന പറഞ്ഞ്.
മൂന്ന് തവണ ചാംപ്യന്മാരായ കൊൽക്കത്ത നാലാം കിരീടമാണ് ലോപസ് ഹെബാസിന് കിഴിൽ പ്രതീക്ഷിക്കുന്നത്. അതേസമയം ആരാധകരുടെ കലിപ്പടക്കാൻ ഇത്തവണ കപ്പടിച്ചെ മതിയാകു കേരള ബ്ലാസ്റ്റേഴ്സിന്. ഗോൾ വല മുതൽ മുന്നേറ്റം വരെയും നീളുന്ന മാറ്റവുമായി എത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയ്ക്കെതിരെ ജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook