Latest News

മുന്നേറ്റ നിരക്ക് കരുത്തുപകരാൻ; ഓസ്ട്രേലിയൻ താരം ബ്ലാസ്റ്റേഴ്സിലേക്ക്

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സീസണിലെ അവസാന വിദേശതാര സൈനിങാണിത്

jordan murray, murray, kerala blasters, blasters, isl, indian super league, super league, ഐഎസ്എൽ, കേരള ബ്ലാസ്റ്റേഴ്സ്, ബ്ലാസ്റ്റേഴ്സ്, ie malayalam,

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഏഴാം സീസണിലേക്കായി പുതിയ മുന്നേറ്റ നിര താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. 25കാരനായ ഓസ്‌ട്രേലിയന്‍ മുന്നേറ്റതാരം ജോര്‍ദാന്‍ മുറെയുമായി കരാര്‍ ഒപ്പിട്ടതായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയിലെ വോലോൻങ്കോങില്‍ ജനിച്ച യുവസ്‌ട്രൈക്കര്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അവസാന വിദേശതാര സൈനിങാണ്.

നാഷണല്‍ പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്ന വോലോൻങ്കോങ് വോള്‍വ്‌സിലായിരുന്ന മുറെ ചേരുന്നതിന് മുമ്പ്, ബുള്ളി എഫ്.സിയിലൂടെയാണ് കരിയര്‍ തുടങ്ങിയത്. സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും മുമ്പ് ക്ലബ്ബിന്റെ യുവനിരയുടെ ഭാഗമായിരുന്നു.

ജോര്‍ദാന്‍ മുറെ 2014-15 സീസണില്‍ സീനിയര്‍ ടീമിനൊപ്പം ചേരുകയും 38 മത്സരങ്ങളില്‍ നിന്നായി 10 ഗോൾ നേടുകയും ചെയ്തു. പിന്നീട് സിഡ്‌നിയിലെത്തി എപിഐഎ ലെയ്ഷാര്‍റ്റില്‍ ചേര്‍ന്നു. ക്ലബിലെ തന്റെ രണ്ട് സീസണുകളില്‍ മികവുറ്റ പ്രകടനം നടത്തി. 64 മത്സരങ്ങളില്‍ നിന്ന് 43 ഗോളുകളും 2018ല്‍ ഗോള്‍ഡന്‍ ബൂട്ട് നേട്ടവും സ്വന്തമാക്കി.

Read More: ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് കരുത്തേകാൻ മുൻ ഫ്രഞ്ച് ലീഗ് താരം

ഗോളടി മികവിലെ സ്ഥിരത താരത്തെ എ ലീഗിലെത്തിച്ചു, സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സാണ് യുവതാരത്തെ ടീമിലെത്തിച്ചത്. എ ലീഗ് ടീമിനൊപ്പം രണ്ടു വര്‍ഷം ചെലവഴിച്ചതിന് ശേഷമാണ് ജോര്‍ദാന്‍ മുറെ, കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്കൊപ്പം ചേരുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നിനായി കളിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ അങ്ങേയറ്റം കൃതജ്ഞതയുള്ളവനാണെന്നും എന്നിലുള്ള വിശ്വാസത്തിന് കോച്ച് കിബു, കരോലിസ്, ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് എന്നിവരോട് നന്ദി അറിയിക്കുന്നുവെന്നും ജോര്‍ദാന്‍ മുറെ പറഞ്ഞു. പുതിയ സഹതാരങ്ങളെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നതിനോടൊപ്പം മുന്നിലുള്ള വരാനിരിക്കുന്ന കാര്യങ്ങളിലും ഞാന്‍ ആവേശഭരിതനാണ്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പുതന്നെ, സ്‌നേഹ സന്ദേശങ്ങളിലൂടെയും പിന്തുണയിലൂടെയും തനിക്ക് ഹൃദ്യമായ വരവേല്‍പ്പും സ്‌നേഹവും അനുഭവിപ്പിച്ച എല്ലാ ആരാധകര്‍ക്കും നന്ദി പറയാനും ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാവരെയും ഉടന്‍ കാണാം- പ്രീസീസണ്‍ പരിശീലനത്തിനായി ഉടന്‍ ടീമിനൊപ്പം ചേരുന്ന ഓസീസ് താരം പറഞ്ഞു.

ഊര്‍ജസ്വലനായ, ഏറെ ആവേശമുണര്‍ത്തുന്ന കളിക്കാരനാണ് ജോര്‍ദാനെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്പോർട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ആക്രമണത്തില്‍ അദ്ദേഹത്തിന് മികച്ച ഗുണമേന്മയുണ്ട്, മുന്നില്‍ നിന്ന് സമ്മര്‍ദം ചെലുത്തിയും പ്രതിരോധത്തെ സഹായിക്കാന്‍ പിന്നില്‍ പിന്തുടര്‍ന്നും ഒരുപാട് ഓട്ടവും നടത്തുന്നു. കളിയോട് അദ്ദേഹം കാണിക്കുന്ന മനോഭാവത്തെ വളരെയധികം വിലമതിക്കുന്നതോടൊപ്പം താരത്തെ ഞങ്ങളുടെ ടീമിനൊപ്പം കാണുന്നതില്‍ ഞാന്‍ വളരെ ആവേശഭരിതനാണ്-കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl indian super league kerala blasters signing jordan murray

The moderation of comments is automated and not cleared manually by malayalam.indianexpress.com