കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് നാലാം പതിപ്പ് മത്സരം കൊച്ചിയിൽ ആരംഭിക്കും. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റികോ ഡി കൊൽക്കത്തയും തമ്മിലാണ് ആദ്യ മത്സരം. നവംബർ 17 ന് വൈകിട്ട് എട്ട് മണിക്കാണ് മത്സരം.

നേരത്തേ കൊൽക്കത്തയിലായിരുന്നു ഉദ്ഘാടന മത്സരം നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. സച്ചിൻ ടെണ്ടുൽക്കർ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഐഎസ്എല്ലിന് പിന്തുണ അഭ്യർത്ഥിച്ചായിരുന്നു കൂടിക്കാഴ്ച.

ഐഎസ്എൽ ഡിസംബർ 29 വരെയുള്ള മത്സര ക്രമം

ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ഫൈനൽ മത്സരങ്ങൾ വൻ വിജയമായതിന് പിന്നാലെയാണ് കൊൽക്കത്തയിൽ തന്നെ ഐഎസ്എല്‍ ഫൈനല്‍ നടത്താനും തീരുമാനമാവുന്നത്. ഇന്നാണ് തീരുമാനം മാറ്റിയതായ അറിയിപ്പ് വരുന്നത്. മാർച്ച് 17 ന് കൊൽക്കത്തയിലെ ഫൈനൽ മത്സരം നടക്കുക.

ഐഎസ്എൽ ഫിബ്രവരി 22 വരെയുള്ള മത്സരങ്ങൾ

ഐഎസ്എൽ ഫിക്ചർ ഫൈനൽ വരെ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ