/indian-express-malayalam/media/media_files/uploads/2019/10/isl-inaguration.jpg)
കനത്ത മഴയെ തോല്‍പ്പിച്ച് കൊച്ചിയില്‍ ഐഎസ്എല്‍ ആരവങ്ങള്‍ക്ക് കിക്കോഫ്. വര്‍ണാഭമായ പരിപാടികളോടെയായിരുന്നു ഉദ്ഘാടന ചടങ്ങ് അരങ്ങേറിയത്.
മഴപ്പെയ്ത്തിനും മുകളില്‍ ആവേശം പെയ്തിറങ്ങിയപ്പോള്‍ ഉദ്ഘാടന ചടങ്ങുകള്‍ തകര്‍ത്തു. നിയുക്ത ബിസിസിഐ പ്രസിഡന്റും എടികെ സഹ ഉടമയുമായി സൗരവ്വ് ഗാംഗുലിയുടെ സാന്നിധ്യവും ചടങ്ങിന് ആവേശം പകര്‍ന്നു. ബ്ലാസ്റ്റേഴ്‌സ് സഹ ഉടമയും തെന്നിന്ത്യന്‍ സൂപ്പര്‍ താരവുമായ ചിരഞ്ജീവിയും ചടങ്ങിനെത്തി.
ബോളിവുഡ് താരങ്ങളായ ടൈഗര്‍ ഷ്‌റോഫും ദിഷ പറ്റാനിയും ആരാധകരെ നൃത്തച്ചുവടുകള്‍ കൊണ്ട് ആവേശത്തിലാഴ്ത്തി.പ്രശസ്ത ഡാന്‍സ് ഗ്രൂപ്പായ കിങ്‌സ് യുണൈറ്റഡും കൊച്ചിയ്ക്ക് ആവേശം പകര്‍ന്നു.
അതേസമയം, ഐഎസ്എല്ലിന്റെ ആറാം സീസണിലെ ആദ്യ അങ്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഒരു മലയാളി മാത്രമെ ആദ്യ ഇലവനില്‍ ഇടംപിടിച്ചുള്ളൂ. കെ പ്രശാന്ത് മാത്രം. സഹല്‍ അബ്ദുള്‍ സമദ്, കെപി രാഹുല്‍, ഷിബിന്‍ രാജ് എന്നിവര്‍ പകരക്കാരുടെ ബെഞ്ചിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us