കൊച്ചി: തോല്‍വികളുടെ ഭാരം താങ്ങാനാവാതെ ടീം വിട്ട ഡേവിഡ് ജെയിംസിന് പകരക്കാരനായി പോര്‍ച്ചുഗലില്‍ നിന്നുമുള്ള നെലോ വിന്‍ഗഡ ബ്ലാസ്‌റ്റേഴ്‌സ് പരിശീലക സ്ഥാനത്തേക്ക്. 2016-17 സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനായയിരുന്നു നെലോ. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന് ഇന്ത്യന്‍ സാഹചര്യങ്ങള്‍ പരിചിതമാണ്.

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഏഷ്യന്‍ കപ്പില്‍ ഇറാന്‍ ടീമിന്റെ പരിശീലക സംഘത്തിലെ അംഗമാണ് നെലോ. മലേഷ്യ, ജോര്‍ദാന്‍, ഈജിപ്ത് അണ്ടര്‍ 20, ഇറാന്‍ അണ്ടര്‍ 22 എന്നീ ടീമുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യക്ക് 1996ലെ ഏഷ്യ കപ്പ് കിരീടവും 1998 ഫ്രാന്‍സ് ലോകകപ്പിലേക്ക് യോഗ്യതയും നെലോ നേടി കൊടുത്തിട്ടുണ്ട്.

ഫുട്‌ബോള്‍ ലോകം ‘ദ പ്രൊഫസര്‍’ എന്ന് വിളിക്കുന്ന നെലോ എത്തുന്നതോടെ വിജയ വഴിയിലേക്ക് തിരികെ എത്താനാകുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷിക്കുന്നത്. ഏഷ്യന്‍ കപ്പ് നടക്കുന്നതിനാല്‍ ഐഎസ്എല്‍ മത്സരങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.

ഈ മാസം 25 ന് ടൂര്‍ണമെന്റ് വീണ്ടും ആരംഭിക്കും. കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സും എടികെയും 25 ന് ഏറ്റുമുട്ടുന്നുണ്ട്. ഡേവിഡ് ജെയിംസ് പുറത്ത് പോയതിന് പിന്നാലെ ടീമിലെ താരങ്ങളും പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ടീമിന് വിജയ വഴിയിലേക്ക് തിരികെ വരേണ്ടത് ഏറെ അത്യാവശ്യമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ