Latest News

ISL 2021/22, Bengaluru FC vs NorthEast United FC Live Streaming: നോര്‍ത്ത് ഈസ്റ്റും ബംഗലൂരുവും നേര്‍ക്കുനേര്‍; മത്സരം എപ്പോള്‍ എവിടെ കാണാം

നേരിട്ടുള്ള ഏറ്റുമുട്ടലുകളില്‍ ബംഗലൂരു എഫ്സിക്കാണ് മുന്‍തൂക്കം

Bengaluru FC vs NorthEast United FC
Photo: Twitter/ Bengaluru FC

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) എട്ടാം പതിപ്പിലെ രണ്ടാം മത്സരത്തില്‍ ബംഗലൂരു എഫ്സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും എറ്റുമുട്ടും. ബാംബോലിമിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

കരുത്തരായ ടീമായിട്ടുകൂടി കഴിഞ്ഞ സീസണില്‍ അവസാന നാലിലേക്ക് യോഗ്യത നേടാന്‍ ബംഗലൂരുവിന് ആയിരുന്നില്ല. എന്നാല്‍ ഇത്തവണ പോയ സീസണിലെ പോരായ്മ നികത്താനായിരിക്കും ബംഗലൂരു ഇറങ്ങുക. മാർക്കോ പെസ്സായൂലി എന്ന പുതിയ പരിശീലകന്റെ തന്ത്രങ്ങളും ഒപ്പമുണ്ട്.

കഴിഞ്ഞ സീസണില്‍ ആദ്യ പകുതിയില്‍ പിന്നോട്ട് പോയിട്ടും തിരിച്ചു വന്ന ടീമായിരുന്നു നോര്‍ത്ത് ഈസ്റ്റ്. ഖാലിദ് ജാമില്‍ എന്ന പുതിയ പരിശീലകന്‍ എത്തിയതോടെയായിരുന്നു മുന്നേറ്റം. അവസാനം ഒന്‍പത് കളികളില്‍ ആറ് മത്സരവും ജയിച്ചു. മൂന്നെണ്ണം സമനിലയിലും പിരിഞ്ഞു.

പരാഗ് ശ്രീവാസ്, അക്ഷദ്വീപ് സിങ്, രോഹിത് കുമാര്‍ എന്നിവരില്ലാതെയാകും ബംഗലൂരു ഇറങ്ങുക. പരിക്ക് മൂലമാണ് താരങ്ങള്‍ക്ക് വിശ്രമം. എന്നാല്‍ ഡ്യൂറന്റ് കപ്പിലേറ്റ പരിക്കിനെ തുടര്‍ന്ന് ഹര്‍മന്‍പ്രീത് സിങ്ങിന് ഈ സീസണ്‍ മുഴുവന്‍ നഷ്ടമാകും.

പത്ത് തവണയാണ് ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയത്. അഞ്ച് തവണയും ജയം ബംഗലൂരുവിന് ഒപ്പമായിരുന്നു. നാല് കളികള്‍ സമനിലയിലും പിരിഞ്ഞു. ഒരു തവണ മാത്രം ബംഗലൂരുവിനെ കീഴടക്കാന്‍ നോര്‍ത്ത് ഈസ്റ്റിന് സാധിച്ചു.

When will the ISL 2021/22 match between Bengaluru FC vs North East United FC take place?- മത്സരം എപ്പോഴാണ് നടക്കുന്നത്?

ബംഗലൂരു എഫ്സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരം നവംബർ 20 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7:30നാണ് മത്സരം.

Where will the ISL 2021/22 match between Bengaluru FC vs North East United FC be held?- മത്സരം എവിടെയാണ് നടക്കുന്നത്?

ബാംബോലിമിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.

Where will the ISL 2021/22 match between Bengaluru FC vs North East United FC be broadcasted?- മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.

Where will the ISL 2021/22 match between Bengaluru FC vs North East United FC be live-streamed?- മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലഭ്യമാവും.

Also Read: കീഴടങ്ങിയത് എടികെയുടെ മുന്നേറ്റ നിരയോട്; തോറ്റ് തുടങ്ങി മഞ്ഞപ്പട

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl bengaluru fc vs northeast united fc live streaming when and where to watch

Next Story
എം.ജി സർവ്വകലാശാലയ്ക്ക് വനിതാ കിരീടം; അന്തർസസർവ്വകലാശാല മീറ്റിൽ രണ്ടാമത്inter university meet
The moderation of comments is automated and not cleared manually by malayalam.indianexpress.com