Latest News

ISL 2021/22, Bengaluru FC vs NorthEast United Score Updates: നോർത്ത് ഈസ്റ്റിനെ 4-2ന് തോൽപിച്ച് ബെംഗലൂരു എഫ്സി

രണ്ടാം പകുതിയിൽ ബാംഗ്ലൂർ നാലാം ഗോൾ നേടി

chethri bengaluru FC-amp

ഫറ്റോര്‍ഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സി നോർത്ത് ഈസ്റ്റ് യുനൈറ്റഡ് മത്സരത്തിൽ ആദ്യ പകുതിയിൽ ബെംഗളൂരു എഫ്സി രണ്ടിനെതിരെ മൂന്ന് ഗോളിന് മുൻപിൽ.

മത്സരത്തിന്റെ പതിനാലാം മിനുറ്റിൽ ക്ലെയ്റ്റോൺ സിൽവയുടെ ഗോളോടെ ബംഗളൂരു ആദ്യ ലീഡ് നേടി. മലയാളി താരം സുഹൈറിന്റെ പാസിലാണ് ഗോൾ.

പതിനേഴാം മിനുറ്റിൽ നോർത്ത് ഈസ്റ്റ് ഗോൾ മടക്കി. ദേഷോം ബ്രൗണിന്റ ഗോളിലാണ് നോർത്ത് ഈസ്റ്റ് 1-1 സമനിലയിൽ മത്സരം എത്തിച്ചത്.

എന്നാൽ 22ാം മിനുറ്റിൽ നോർത്ത് ഈസ്റ്റിന്റെ മഷൂർ ഷെരീഫിന്റെ ഓൺ ഗോൾ ബംഗളൂരുവിന് രണ്ടാം ഗോൾ നേടിക്കൊടുത്തു.

ഒന്നിനെതിരെ രണ്ട് ഗോളിന് ബംഗളൂരു മുന്നിലെത്തിയ മത്സരത്തിൽ മൂന്ന് മിനിറ്റിനുള്ളിൽ നോർത്ത് ഈസ്റ്റ് സമനില ഗോൾ നേടി. 25ാം മിനുറ്റിൽ മാതിയാസ് കൊറിയറാണ് നോർത്ത് ഈസ്റ്റിന്റെ രണ്ടാം ഗോൾ നേടിയത്.

42ാം മിനുറ്റ് വരെ 2-2ന് സമനിലയിൽ പോയ മത്സരത്തിൽ 42ാം മിനുറ്റിൽ ജയേഷ് റാണെ നേടിയ ഗോളിൽ ബാംഗ്ലൂർ രണ്ടിനെതിരെ മൂന്ന് ഗോൾ എന്ന ലീഡ് നേടി.

ബാംബോലിമിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

കരുത്തരായ ടീമായിട്ടുകൂടി കഴിഞ്ഞ സീസണില്‍ അവസാന നാലിലേക്ക് യോഗ്യത നേടാന്‍ ബംഗലൂരുവിന് ആയിരുന്നില്ല. എന്നാല്‍ ഇത്തവണ പോയ സീസണിലെ പോരായ്മ നികത്താനായിരിക്കും ബംഗലൂരു ഇറങ്ങുക. മാർക്കോ പെസ്സായൂലി എന്ന പുതിയ പരിശീലകന്റെ തന്ത്രങ്ങളും ഒപ്പമുണ്ട്.

കഴിഞ്ഞ സീസണില്‍ ആദ്യ പകുതിയില്‍ പിന്നോട്ട് പോയിട്ടും തിരിച്ചു വന്ന ടീമായിരുന്നു നോര്‍ത്ത് ഈസ്റ്റ്. ഖാലിദ് ജാമില്‍ എന്ന പുതിയ പരിശീലകന്‍ എത്തിയതോടെയായിരുന്നു മുന്നേറ്റം. അവസാനം ഒന്‍പത് കളികളില്‍ ആറ് മത്സരവും ജയിച്ചു. മൂന്നെണ്ണം സമനിലയിലും പിരിഞ്ഞു.

പത്ത് തവണയാണ് ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയത്. അഞ്ച് തവണയും ജയം ബംഗലൂരുവിന് ഒപ്പമായിരുന്നു. നാല് കളികള്‍ സമനിലയിലും പിരിഞ്ഞു. ഒരു തവണ മാത്രം ബംഗലൂരുവിനെ കീഴടക്കാന്‍ നോര്‍ത്ത് ഈസ്റ്റിന് സാധിച്ചു.

When will the ISL 2021/22 match between Bengaluru FC vs North East United FC take place?- മത്സരം എപ്പോഴാണ് നടക്കുന്നത്?

ബംഗലൂരു എഫ്സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരം നവംബർ 20 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7:30നാണ് മത്സരം.

Where will the ISL 2021/22 match between Bengaluru FC vs North East United FC be held?- മത്സരം എവിടെയാണ് നടക്കുന്നത്?

ബാംബോലിമിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.

Where will the ISL 2021/22 match between Bengaluru FC vs North East United FC be broadcasted?- മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.

Where will the ISL 2021/22 match between Bengaluru FC vs North East United FC be live-streamed?- മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലഭ്യമാവും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl bengaluru fc vs northeast united fc goals score streaming

Next Story
എം.ജി സർവ്വകലാശാലയ്ക്ക് വനിതാ കിരീടം; അന്തർസസർവ്വകലാശാല മീറ്റിൽ രണ്ടാമത്inter university meet
The moderation of comments is automated and not cleared manually by malayalam.indianexpress.com