ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെ മോൻ ബഗാൻ -ഹൈദരാബാദ് എഫ്സി ആദ്യ പാദ സെമിയിൽ ഹൈദരാബാദിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഹൈദരാബാദ് എടികെയെ തോൽപിച്ചത്.
ബാർത്തലോമിയോ ഒഗ്‌ബെച്ചെ, മുഹമ്മദ് യാസിർ, ഹാവിയർ സിവേരിയോ എന്നിവരുടെ മികവിലാണ് ഹൈദരാബാദ് എടികെഎംബിയെ കീഴടക്കിയത്.
ഐഎസ്എല്ലിൽ ഏറ്റവും വിജയകരമായ സീസണിലാണ് ഹൈദരാബാദ്. അവർ ലീഗ് ഘട്ടത്തിൽ മൂന്നാം സ്ഥാനത്തെത്തി കന്നി സെമിഫൈനലിലേക്ക് യോഗ്യത നേടി. മനോലോ മാർക്വേസിന്റെ കളിക്കാർ അവരുടെ 20 കളികളിൽ 11 എണ്ണവും ജയിക്കുകയും ലീഗ് ഷീൽഡ് നേടാനുള്ള പോൾ പൊസിഷനിലും ആയിരുന്നു. എന്നാൽ ലീഗ് ഘട്ടങ്ങളുടെ അവസാനം നിർണായക മത്സരത്തിൽ അവരെ 3-0ന് തകർത്ത ജംഷഡ്പൂർ ഷീൽഡ് നേടി.