കേരളത്തിലെ ഫുട്‍ബോൾ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ആ ഫൈനൽ മത്സരത്തിന് മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ഐഎസ്എല്ലിൽ കന്നി കിരീടം ലക്ഷ്യമിട്ട് മൂന്നാം ഫൈനലിനിറങ്ങുകയാണ് മഞ്ഞപ്പട. ഹൈദരാബാദ് എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സ് ഫൈനലിറിനങ്ങുമ്പോൾ നിരവധി പേർ ടീമിന് ആശംസകളും അറിയിക്കുന്നു.
കേരളത്തിൽ നിന്നുള്ള ഐലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ്സിയും ബ്ലാസ്റ്റേഴ്സിന് ആശംസകളറിയിച്ചു. ട്വിറ്ററിലൂടെയാണ് ഗോകുലം ആശംസ അറിയിച്ചത്.
“ആശംസകൾ. കേരള ബ്ലാസ്റ്റേഴ്സ്, ഇന്നത്തെ മത്സരത്തിന് ആശംസകൾ! ആ ട്രോഫി കേരളത്തിലേക്ക് കൊണ്ടുവരൂ, ഞങ്ങൾ കാത്തിരിക്കുകയാണ്!,” ഗോകുലം ട്വീറ്റ് ചെയ്തു. ഹൈദരാബാദ് എഫ്സിയോട് ഗുഡ് ലക്ക് എന്നും ഗോകുലം ആശംസിച്ചു.
ഇന്ന് വൈകുന്നേരം ഗോവയിലാണ് കലാശപ്പോരാട്ടം. ഹൈദെരാബാദാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ജംഷധ്പൂര്‍ എഫ് സിയെ ഇരു പാദങ്ങളിലുമായി 2-1 ന് പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ എത്തിയത്. മറുവശത്ത് ഹൈദരാബാദും ഒട്ടും മോശമല്ല. കരുത്തരായ എടികെ മോഹന്‍ ബഗാനെ ഇരു പാദങ്ങളിലുമായി 3-2 നാണ് കീഴടക്കിയത്. എന്തായാലും കന്നിക്കിരീടം തേടിയിറങ്ങുന്ന ഇരുടീമുകളും ഫുട്ബോള്‍ പ്രേമികള്‍ക്ക് വിരുന്നൊരുക്കിയേക്കും.
Also Read: ‘നിങ്ങൾ ജയിക്കണം, ഞങ്ങൾക്ക് വേണ്ടി’; കലാശപ്പോരിൽ ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി പ്രമുഖർ
2014, 2016 വര്‍ഷങ്ങളില്‍ കിരീടത്തിന് തൊട്ടരികില്‍ ബ്ലാസ്റ്റേഴ്സ് വീണപ്പോള്‍ എതിരാളികള്‍ എടികെയായിരുന്നു. ഇത്തവണ കച്ചമുറുക്കിയെത്തിയ ബ്ലാസ്റ്റേഴ്സിനെയായിരുന്നു സീസണില്‍ കണ്ടത്. ഷീല്‍ഡ് വിന്നേഴ്സായ ജംഷധ്പൂര്‍ എഫ് സിയെ സെമി ഫൈനലില്‍ ഇരു പാദങ്ങളിലുമായി 2-1 ന് പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കുതിച്ചത്.
മറുവശത്ത് ഹൈദരാബാദ് കരുത്തരായ എടികെ മൊഹന്‍ ബഗാനെയാണ് കീഴടക്കിയത്. ആദ്യ പാദത്തില്‍ 3-1 ന്റെ ഉജ്വല ജയം നേടിയെങ്കിലും രണ്ടാം പാദത്തില്‍ ഒരു ഗോളിന് പരാജയപ്പെട്ടു. തോല്‍വി നേരിട്ടാണ് ഫൈനലില്‍ എത്തിയതെങ്കിലും ബര്‍ത്തലോമിയൊ ഒഗ്ബച്ചെ, ഷാവിയര്‍ സിവെയ്റൊ എന്നിവരുടെ ഫോം ഹൈദരാബാദിന് ആശ്വാസം പകരും.