scorecardresearch

ഐഎസ്എല്‍: തുടര്‍ തോല്‍വികളില്‍ നിന്ന് കരകയറാന്‍ ബ്ലാസ്റ്റേഴ്സ്; ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ

നാല് കളികളില്‍ നിന്ന് മൂന്ന് പോയിന്റുമാത്രമുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്

നാല് കളികളില്‍ നിന്ന് മൂന്ന് പോയിന്റുമാത്രമുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്

author-image
Sports Desk
New Update
Kerala Blasters, ISL, Football

Photo: Facebook/ Kerala Blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഒന്‍പതാം സീസണിലെ അഞ്ചാം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. നോര്‍ത്ത് ഈസ്റ്റിന്റെ തട്ടകമായ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

Advertisment

ഈസ്റ്റ് ബംഗാളിനെതിരെ ഉജ്വല ജയത്തോടെ സീസണിന് തുടക്കമിട്ട ബ്ലാസ്റ്റേഴ്സിന് പിന്നീട് കളിച്ച മൂന്ന് മത്സരങ്ങളിലും തോല്‍വി വഴങ്ങേണ്ടി വന്നു. എടികെ മോഹന്‍ ബഗാന്‍ (5-2), ഒഡിഷ എഫ് സി (2-1), മുംബൈ സിറ്റി (2-0), എന്നിങ്ങനെയാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരഫലങ്ങള്‍.

പ്രതിരോധത്തിലെ ആവര്‍ത്തക്കുന്ന പിഴവുകളാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയാകുന്നത്. നാല് മത്സരങ്ങളില്‍ നിന്ന് പത്ത് ഗോളുകളാണ് വഴങ്ങിയത്. സീസണില്‍ ഏറ്റവുമധികം ഗോള്‍ വഴങ്ങിയ ടീമെന്ന നാണക്കേടും ബ്ലാസ്റ്റേഴ്സിന്റെ പേരിലാണ്.

പോയ സീസണിലെ മിക്ക താരങ്ങളേയും നിലനിര്‍ത്തിയെങ്കിലും മുന്നേറ്റനിരയും മധ്യനിരയുമെല്ലാം ഇനിയും മെച്ചപ്പെടാനുണ്ട്. അഡ്രിയാന്‍ ലൂണയുടെ പ്രകടനം മാത്രമാണ് അല്‍പ്പമെങ്കിലും ആശ്വാസം പകരുന്ന ഒന്ന്. സീസണില്‍ ഇതുവരെ ആറ് ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് നേടിയത്.

Advertisment

തുടര്‍പരാജയങ്ങളുടെ ഭാരമിറക്കുക എന്ന ലക്ഷ്യത്തോടെയാകും ഇവാന്‍ വുകുമനോവിച്ച് മഞ്ഞപ്പടയെ കളത്തിലിറക്കുക. എന്നാല്‍ മാറുവശത്തും കാര്യങ്ങള്‍ അത്ര വ്യത്യസ്തമല്ല. കളിച്ച നാലും തോറ്റാണ് നോര്‍ത്ത് ഈസ്റ്റിന്റെ വരവ്.

നാല് കളികളില്‍ നിന്ന് മൂന്ന് പോയിന്റുമാത്രമുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. ഇന്ന് ജയിക്കാനായാല്‍ ഏഴാം സ്ഥാനത്തേക്ക് എത്താന്‍ മഞ്ഞപ്പടയ്ക്കാകും. നോര്‍ത്ത് ഈസ്റ്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

Isl Kerala Blasters Fc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: