ISL 2021/22, Odisha FC vs Bengaluru FC Score, Goals, Result-ഇന്ത്യൻ സൂപ്പർ ലീഗിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ ഒഡീഷ എഫ്സി ബംഗലൂരു എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചു.
ഒഡീഷക്ക് വേണ്ടി ജാവി ഹെർണാണ്ടസ് ഇരട്ടഗോൾ നേടി. മത്സരത്തിന്റെ മൂന്നാം മിനുറ്റിലും 51ാം മിനുറ്റിലുമായിരുന്നു ഹെർണാണ്ടസിന്റെ ഗോളുകൾ.
ഹെർണാണ്ടസിന്റെ ആദ്യ ഗോളിലൂടെ മൂന്നാം മിനുറ്റിലാണ് ഒഡീഷയുടെ ആദ്യ ലീഡ്. 21ാം മിനുറ്റിൽ ബെംഗളൂരു ഗോൾ മടക്കി. അലൻ കോസ്റ്റയാണ് ബെംഗളൂരുവിന്റെ ആശ്വാസ ഗോൾ നേടിയത്.
1-1 സമനിലയിൽ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഒഡീഷയുടെ രണ്ടാം ഗോൾ. 51ാം മിനുറ്റിൽ ഹെർണാണ്ടസാണ് ഗോളടിച്ചത്. മത്സരത്തിന്റെ 90 മിനുറ്റിന് ശേഷം ഇഞ്ചുറി ടൈമിലെ അഞ്ചാം മിനുറ്റിൽ അരിഡാൽ ക്രാബ്രേറ ഒഡീഷയുടെ മൂന്നാം ഗോളും നേടി.