ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈജരാബാദ് എഫ്സി-ചെന്നൈയിൻ എഫ്സി മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്ക് ജയം. ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ചെന്നൈ തോൽപിച്ചത്.
ആദ്യ പകുതി ഗോൾ രഹിതമായി പിരിഞ്ഞ മത്സരത്തിൽ 66ാം മിനുറ്റിലാണ് ചെന്നൈയുടെ വിജയ ഗോൾ. ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് വ്ലാദിമിർ കൊമാനാണ് ചെന്നൈക്ക് വേണ്ടി വിജയഗോൾ നേടിയത്.
ഐഎസ്എല്ലിൽ ഇത് സീസണിലെ അഞ്ചാം മത്സരമാണ്. എടികെ മോഹൻ ബഗാൻ-കേരള ബ്ലാസ്റ്റേഴ്സ്, ബെംഗളൂരു എഫ്സി-നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ഈസ്റ്റ്-ബംഗാൾ-ജംഷധ്പൂർ എഫ്സി, മുംബൈ സിറ്റി-ഗോവ മത്സരങ്ങളാണ് ഇതിനകം കഴിഞ്ഞത്.
ഇതിൽ എടികെ മോഹൻബഗാൻ, ബെംഗളൂരു എഫ്സി, മുംബൈ സിറ്റി എന്നിവർ വിജയം നേടി. ഈസ്റ്റ് ബെംഗാൾ-ജംഷധ്പൂർ മത്സരം സമനിലയിൽ പിരിഞ്ഞു.