ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്സ്-എഫ്സി ഗോവ മത്സരത്തിൽ മുംബൈ സിറ്റി എഫ്സി എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചു.
ആദ്യ പകുതിയിൽ ഇഗോഡ ആംഗുലോ മുംബൈക്ക് വേണ്ടി ഇരട്ടഗോൾ നേടി. 33ാം മിനുറ്റിൽ പെനാൽറ്റി ആദ്യ ഗോളാക്കി മാറ്റി. മൂന്ന് മിനുറ്റിനുശള്ളിൽ മുപ്പത്താറാം മിനുറ്റിൽ രണ്ടാം ഗോളും പിറന്നു. റെയ്നിയർ ഫെർണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു ആംഗുലോയുടെ രണ്ടാം ഗോൾ.
രണ്ടാം പകുതിയിലായിരുന്നു മുംബൈയുടെ മൂന്നാം ഗോൾ. 76ാം മിനുറ്റിൽ വൈഗോർ കറ്റാറ്റോ ആണ് മൂന്നാം ഗോൾ നേടിയത്.