Latest News

ISL 2021/22, Mumbai City FC vs FC Goa Live Streaming: ഇന്ന് മുംബൈ-ഗോവ പോരാട്ടം; മത്സരം എപ്പോള്‍ എവിടെ കാണാം

മുംബൈ സിറ്റിക്കെതിരെ ഗോവയ്ക്കാണ് നേരിയ മുന്‍തൂക്കം

ISL, Mumbai vs Goa
മുംബൈ താരങ്ങള്‍ പരിശീലനത്തിനിടെ Photo: Twitter/ Mumbai City FC

ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എട്ടാം പതിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ് സി ഇന്നിറങ്ങും. കരുത്തരായ എഫ് സി ഗോവയാണ് എതിരാളികള്‍. വൈകിട്ട് ഏഴരയ്ക്ക് ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ് മത്സരം.

ഐഎസ്എല്ലിന്റെ ഏഴ് സീസണിനിടയില്‍ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താന്‍ ഒരു ടീമിനും ആയിട്ടില്ല എന്നത് മുംബൈക്ക് സമ്മര്‍ദം നല്‍കുന്ന ഒന്നാണ്. ഡെസ് ബക്കിങ്ഹാമിന്റെ കീഴിലിറങ്ങുന്ന ടീമിന് ചരിത്രം തിരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.

കഴിഞ്ഞ തവണ അവസാന നാലിലെത്താന്‍ യുവാന്‍ ഫെറാന്‍ഡോയുടെ ഗോവയ്ക്കായി. സെമിയില്‍ മുംബൈയോടായിരുന്നു ഗോവ സെമിയില്‍ വീണത്. എന്നാല്‍ ഡൂറന്റ് കപ്പില്‍ കിരീടം സ്വന്തമാക്കി ഗോവ തിരിച്ചു വരവ് നടത്തി.

18 തവണയാണ് ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയത്. എഫ് സി ഗോവയ്ക്കാണ് നേരിയ മുന്‍തൂക്കം. ഏഴ് മത്സരങ്ങള്‍ വിജയിക്കാന്‍ ഗോവക്കായി. മുംബൈ അഞ്ച് തവണയും ജയം നേടി. ആറ് മത്സരങ്ങളാണ് സമനിലയില്‍ കലാശിച്ചത്.

When will the ISL 2021/22 match between FC Goa vs Mumbai City FC take place?- മത്സരം എപ്പോഴാണ് നടക്കുന്നത്?

എഫ് സി ഗോവയും മുംബൈ സിറ്റി എഫ് സിയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 7:30നാണ് മത്സരം.

Where will the ISL 2021/22 match between FC Goa vs Mumbai City FC be held?- മത്സരം എവിടെയാണ് നടക്കുന്നത്?

ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.

Where will the ISL 2021/22 match between FC Goa vs Mumbai City FC be broadcasted?- മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.

Where will the ISL 2021/22 match between FC Goa vs Mumbai City FC be live-streamed?- മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലഭ്യമാവും.

Also Read: അത്തരം പ്രസ്താവനകള്‍ ഒരിക്കലും ദ്രാവിഡ് നടത്തില്ല; ശാസ്ത്രിയെ വിമര്‍ശിച്ച് ഗംഭീര്‍

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2021 fc goa vs mumbai city fc live streaming when and where to watch

Next Story
ആണും പെണ്ണും ട്രാൻസ്ജെന്ററും ഒരേ ടീമിൽ; ഫുട്ബോൾ ഇങ്ങിനെയുംGender Neutral Football, Footbal, KSSP, Kerala Sasthra Sahithya Parishad, Kasargod Match, Football Final
The moderation of comments is automated and not cleared manually by malayalam.indianexpress.com