scorecardresearch
Latest News

ISL 2021/22: Odisha FC vs North East United: നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തി ഒഡീഷ; മൂന്നാം ജയത്തോടെ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്ത്

എതിരില്ലാത്ത ഒരു ഗോളിനാണ് ഒഡീഷ നോർത്ത് ഈസ്റ്റിനെ തോൽപിച്ചത്

ISL 2021/22: Odisha FC vs North East United: നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തി ഒഡീഷ; മൂന്നാം ജയത്തോടെ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്ത്

ISL 2021/22: Odisha FC vs North East United: ഐഎസ്എല്ലിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒഡീഷ എഫ്സി നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ഗോൾരഹിതമായി 80 മിനുറ്റ് വരെ തുടർന്ന മത്സരത്തിൽ 81ാം മിനുറ്റിലാണ് ഒഡീഷ വിജയ ഗോൾ നേടിയത്. 81ാം മിനുറ്റിൽ ജൊനാതാസ് ഡി ജീസസ് ആണ് ഒഡീഷക്ക് വേണ്ടി ഗോൾ നേടിയത്.

ഇന്നത്തെ ജയത്തോടെ പോയിന്റ് നിലയിൽ ഒമ്പത് പോയിന്റോടെ ഒഡീഷ രണ്ടാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളിൽ നിന്ന് 12 പോയിന്റ് നേടിയ മുംബൈ സിറ്റിയാണ് പോയിന്റ് നിലയിൽ ഒന്നാമത്. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം നേടിയ ഒഡീഷ ഒരു മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.

അഞ്ച് മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയും മൂന്ന് തോൽവിയുമായി നാല് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl 2021 22 odisha fc vs north east united match result