scorecardresearch
Latest News

ഐഎസ്എൽ: ഒഡീഷ ഗോവ മത്സരം സമനിലയിൽ

പോയിന്റ് നിലയിൽ ഏഴ് എട്ട് സ്ഥാനങ്ങളിലാണ് ഒഡീഷയും ഗോവയും

ISL, Kerala Blaters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ്സി-എഫ്സി ഗോവ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. 42ാം മിനുറ്റിൽ ഇവാൻ ഗരിഡോ ഗോൺസാലസാണ് ഗോവയ്ക്ക് വേണ്ടി ഗോൾ നേടിയത്. 53ാം മിനുറ്റിൽ ജോനാതസ് ഡെ ജീസസ് ഒഡീഷക്ക് വേണ്ടി ഗോൾ മടക്കി.

പോയിന്റ് നിലയിൽ ഏഴ് എട്ട് സ്ഥാനങ്ങളിലാണ് ഒഡീഷയും ഗോവയും. ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു സമനിലയും മൂന്ന് തോൽവിയുമായി 10 പോയിന്റാണ് ഒഡീഷയ്ക്ക്.

ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും രണ്ട് തോൽവിയും രണ്ട് സമനിലയുമായി എട്ട് പോയിന്റാണ് ഗോവയ്ക്ക്,

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl 2021 22 odisha fc vs fc goa match result