ഇന്ത്യൻ സൂപ്പർ ലീഗിൽ ശനിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ്സി ഒഡീഷ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചു. 90 മിനുറ്റ് വരെ ചെന്നൈ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിട്ട് നിന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിന്റെ ആറാം മിനുറ്റിലാണ് ഒഡീഷ ആശ്വാസ ഗോൾ നേടിയത്.
മത്സരത്തിന്റെ 23ാം മിനുറ്റിലാണ് ചെന്നൈയുടെ ആദ്യ ഗോൾ. ഗെർമൻപ്രീത് സിങ്ങാണ് ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 63ാം മിനുറ്റിൽ മിർലാൻ മുർസേവ് ചെന്നൈയുടെ രണ്ടാം ഗോളും നേടി.
ഹാവി ഹെർണാണ്ടസാണ് ഒഡിഷയുടെ ആശ്വാസ ഗോൾ നേടിയത്.
പോയിന്റ് നിലയിൽ നാല് അഞ്ച് സ്ഥാനങ്ങളിലാണ് ചെന്നൈയും ഒഡീഷയും. ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി 11 പോയിന്റാണ് ചെന്നൈയിന്. ആറ് മത്സരം പൂർത്തിയാക്കിയ ഒഡീഷയ്ക്ക് മനൂന്ന് ജയവും മൂന്ന് തോൽവിയുമായി ഒമ്പത് പോയിന്റാണ്.