ISL 2021-22- North East United FC vs Chennaiyin FC: ഇന്ത്യൻ സൂപ്പർ ലീഗിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ ചെന്നൈയിൻ എഫ്സി ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചു.
മത്സരത്തിന്റെ 41ാം മിനുറ്റിലാണ് ചെന്നൈയിന്റെ ആദ്യ ഗോൾ. ലാലിയാൻസുല ചാങ്തെയാണ് ഗോൾ നേടിയത്. 50ാം മിനുറ്റിൽ ചെന്നൈയുടെ വിശാൽ കൈത്തിന്റെ ഓൺഗോളിലൂടെ നോർത്ത് ഈസ്റ്റ് ചെന്നൈയോട് സമനില പിടിച്ചു.
74ാം മിനുറ്റിൽ അനിരിദ്ധ് ഥാപ്പയുടെ ഗോളിലൂടെ ചെന്നൈ ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡ് നേടി.
സീസണിൽ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ചെന്നൈയിൻ ആറ് പോയിന്റോടെ പോയിന്റ് നിലയിൽ രണ്ടാമതാണ്. മൂന്ന് കളികളിൽ ഒരു സമനിലയും രണ്ട് തോൽവിയുമായി ഒരു പോയിന്റോടെ പോയിന്റ് നിലയിൽ ഒമ്പതാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്.ല