scorecardresearch
Latest News

ഐഎസ്എൽ; ഈസ്റ്റ് ബംഗാളിനെ തോൽപിച്ച് നോർത്ത് ഈസ്റ്റിന് രണ്ടാം ജയം

ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയും നാല് തോൽവിയുമായി ഏഴാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്

ISL, Kerala Blaters

ഇന്ത്യൻ സൂപ്പർ ലീഗിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിന് ഈസ്റ്റ് ബംഗാളിനെയാണ് നോർത്ത് ഈസ്റ്റ് തോൽപിച്ചത്.

മത്സരത്തിന്റെ 60ാം മിനുറ്റിൽ വിപി സുഹൈറാണ് നോർത്ത് ഈസ്റ്റിന്റെ ആദ്യ ഗോൾ നേടിയത്. 68ാം മിനുറ്റിൽ പാട്രിക് ഫ്ലോട്ട്മാൻ രണ്ടാം ഗോൾ നേടി.

സീസണിൽ നോർത്ത് ഈസ്റ്റിന്റെ രണ്ടാം ജയമാണിത്. ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയും നാല് തോൽവിയുമായി ഏഴ് പോയിന്റോടെ ഏഴാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്.

പോയിന്റ് നിലയിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ. സീസണിൽ ഒരു ജയവും നേടാത്ത ടീം ഏഴ് കളികളിൽ നിന്ന് മൂന്ന് സമനിലയും നാല് തോൽവിയുമായി മൂന്ന് പോയിന്റോടെയാണ് 11ാം സ്ഥാനത്ത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl 2021 22 north east united vs east bengal final result