ഇന്ത്യൻ സൂപ്പർ ലീഗിൽ ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തിൽ ബെംഗളൂരു എഫ്സിയെ മുംബൈ സിറ്റി എഫ്സി ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചു.
മത്സരത്തിന്റെ ഒമ്പതാം മിനുറ്റിൽ ഇഗോർ ആൻഡുലോ പെനാൽറ്റിയിൽ നിന്ന് ഗോൾ നേടിയപ്പോൾ മുംബൈ ആദ്യ ലീഡ് നേടി. 20ാം മിനുറ്റിൽ ക്ലെയ്റ്റൻ സിൽവ ബെംഗളൂരുവിന് വേണ്ടി ഗോൾ മടക്കി.
രണ്ടാം പകുതിയിൽ 54ാം മിനുറ്റിൽ റണ്ടാം ഗോൾ നേടി മുംബൈ വീണ്ടും ലീഡ് നേടി. മോർതദ ഫാൾ ആണ് മുംബൈയുടെ രണ്ടാം ഗോൾ നേടിയത്. 85ാം മിനുറ്റിൽ വൈഗോർ കറ്റാറ്റോ മുംബൈക്ക് വേണ്ടി മൂന്നാം ഗോൾ നേടി.
ജയത്തോടെ മുംബൈ പോയിന്റ് നിലയിൽ ഒമ്പത് പോയന്റോടെ ഒന്നാം സ്ഥാനത്താണ് മുംബൈ. നാല് കളികളിൽ നിന്ന് മൂന്ന് ജയവും ഒരു തോൽവിയുമാണ് മുംബൈക്ക്. നാല് കളികളിൽ നിന്ന് ഓരോ ജയവും സമനിലയും രണ്ട് തോൽവിയുമായി നാല് പോയിന്റോടെ ഏഴാം സ്ഥാനത്താണ് ബെംഗളൂരു.
ശനിയാഴ്ചത്തെ ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനാണ് ജയം. എഫ്സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് നോർത്ത് ഈസ്റ്റ് തോൽപിച്ചത്.
മത്സരത്തിന്റെ പത്താം മിനുറ്റിൽ ഗോവയ്ക്ക് വേണ്ടി റോച്ചർസേല ആദ്യ ഗോൾ നേടി. മൂന്ന് മിനിറ്റിനുള്ളിൽ 13ാം മിനുറ്റിൽ അലക്സാണ്ടർ റൊമാരിയോ ജെസുരാജിലൂടെ ഗോവ ഗോൾ മടക്കി.
90ാം മിനുറ്റ് വരെ 1-1ന് സമനിലയിൽ പോയ മത്സരത്തിൽ ഇഞ്ചുറി ടൈമിലെ മൂന്നാം മിനുറ്റിൽ ഗോവക്ക് വേണ്ടി ഖാസ കാമറസ വിജയഗോൾ നേടി.
സീസണിൽ നോർത്ത് ഈസ്റ്റിന്റെ ആദ്യ ജയമാണിത്. നാല് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു തോൽവിയും രണ്ട് സമനിലയുമായി നാല് പോയിന്റോടെ പോയിന്റ് നിലയിൽ എട്ടാമതാണ് നോർത്ത് ഈസ്റ്റ്.
പോയിന്റ് നിലയിൽ ഏറ്റവും പിറകിലുള്ള ഗോവ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടു.