ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ് സിക്ക് ജയം. എസ് സി ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. മുംബൈയുടെ സീസണിലെ എട്ടാം ജയമാണിത്. കേരള ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും മുംബൈയ്ക്കായി.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തില്‍ ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. 51-ാം മിനുറ്റില്‍ ബിപിന്‍ സിങ്ങിലൂടെയാണ് മുംബൈ ലീഡ് നേടിയത്. ബി. ഇന്മാനായിരുന്നു ഗോളിന് വഴിയൊരുക്കിയത്. മുന്നേറ്റങ്ങള്‍ നടത്തുന്നതില്‍ ഈസ്റ്റ് ബംഗാളിന് നേരിയ ആധിപത്യം പുലര്‍ത്താന്‍ കളിയില്‍ സാധിച്ചെങ്കിലും സമനില ഗോള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു.
ഈസ്റ്റ് ബംഗാളിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. സീസണിലാകെ പത്ത് മത്സരങ്ങളില്‍ ടീം പരാജയപ്പെട്ടു. ഒരു മത്സരം മാത്രമാണ് ഇതുവരെ ജയിക്കാന്‍ കഴിഞ്ഞത്. ഏഴെണ്ണം സമനിലയിലും പിരിഞ്ഞു. 18 മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ്.
നാളെ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സിയെ നേരിടും. സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമാണ്. പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഹൈദരാബാദ് സെമി ഏറക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്.
Also Read: സെമി സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യം; ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെതിരെ