Latest News

ഒഡീഷയ്ക്ക് മുൻപിൽ അടിപതറി മുംബൈ; നാലാം ജയവുമായി ഒഡീഷ

ഇന്നത്തെ മത്സരത്തിൽ തോറ്റെങ്കിലും പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് മുംബൈ

ISL 2021, Mumbai City FC vs Odisha FC, Mumbai City FC vs Odisha FC Match Result, v Highlights, Mumbai City FC vs Odisha FC News, ISL News, IE Malayalam

ഇന്ത്യൻ സൂപ്പർ ലീഗിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഒഡീഷ എഫ്സി മുംബൈ സിറ്റി എഫ്സിയെ രണ്ടിനെതിരെ നാല് ഗോളിന് തോൽപിച്ചു. ഒഡീഷയ്ക്ക് വേണേ്ടി ജെറി മവിഹ്മിങ്തുങ ഇരട്ട ഗോൾ നേടി.

മത്സരത്തിന്റെ നാലാം മിനുറ്റിൽ തന്നെ അറിദാൽ കാബ്രിയയുടെ ഗോളിലൂടെ ആദ്യ ലീഡ് ഒഡീഷ നേടി.

പത്താം മിനുറ്റിൽ അഹ്മദ് ജഹോഹ് മുംബൈക്ക് വേണ്ടി മറുപടി ഗോൾ നേടി. 38ാം മിനുറ്റിൽ ഇഗോർ അംഗുലോ മുംബൈയുടെ രണ്ടാം ഗോൾ നേടി.

ആദ്യ പുകതി അവസാനിച്ചപ്പോൾ മുംബൈ ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിട്ട് നിന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഒഡീഷയുടെ മൂന്ന് ഗോളുകളും.

70ാം മിനുറ്റിൽ മവിഹ്മിങ്തുങയുടെ ആദ്യ ഗോളിലൂടെ മത്സരം 2-2ന് ഒഡീഷ സമനിലയിലെത്തിച്ചു. 77ാം മിനുറ്റിൽ മവിഹ്മിങ്തുങയുടെ രണ്ടാം ഗോളിൽ ഒഡീഷ രണ്ടിനെതിരെ മൂന്ന് ഗോളിന്റെ ലീഡ് നേടി. 89ാം മിനുറ്റിൽ ജൊനാതസ് ഡി ജീസസ് ഒഡീഷയുടെ നാലാം ഗോളും നേടി.

ഇന്നത്തെ മത്സരത്തിൽ തോറ്റെങ്കിലും പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് മുംബൈ. ഒമ്പത് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും ഒരു സമനിലയും മൂന്ന് തോൽവിയുമായി 16 പോയിന്റാണ് മുംബൈക്ക്. ഒമ്പത് മത്സരങ്ങളിൽ നിന്ന് നാല് ഡയവും ഒരു സമനിലയും നാല് തോൽവിയുമായി 13 പോയിന്റോടെ ഏഴാം സ്ഥാനത്താണ് ഒഡീഷ. ഒഡീഷയുടെ നാലം ജയമാണിത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2021 22 mumbai city fc vs odisha fc match result

The moderation of comments is automated and not cleared manually by malayalam.indianexpress.com