ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം പതിപ്പില്‍ മുംബൈ സിറ്റി എഫ് സിക്ക് വീണ്ടും സമനില. നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡാണ് നിലവിലെ ചാമ്പ്യന്മാരെ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.
30-ാം മിനിറ്റില്‍ പെനാലിറ്റിയിലൂടെ മുംബൈ മുന്നിലെത്തിയിരുന്നു. അഹമ്മദ് യാഹുവാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ മുഹമ്മദ് ഇര്‍ഷാദിലൂടെ നോര്‍ത്ത്ഈസ്റ്റ് ഒപ്പമെത്തി. അധികസമയത്ത് മുംബൈ താരം അമെ റെനവാദെ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതും മുംബൈക്ക് തിരിച്ചടിയായി.
ജയമറിയാതെയുള്ള മുംബൈയുടെ തുടര്‍ച്ചയായ ആറാം മത്സരമാണിത്. കേരള ബ്ലാസ്റ്റേഴ്സിനോട് 3-0 ന് തോറ്റതിന് പിന്നാലെയാണ് മുംബൈ തിരിച്ചടി നേരിട്ടത്. പിന്നീട് കളിച്ച അഞ്ചില്‍ മൂന്ന് സമനിലയും രണ്ട് തോല്‍വിയുമാണ് ചാമ്പ്യന്മാരുടെ സമ്പാദ്യം.
സമനില വഴങ്ങിയെങ്കിലും 12 കളികളില്‍ നിന്ന് 18 പോയിന്റുമായി മുംബൈ പട്ടികയില്‍ നാലാമതുണ്ട്. പത്ത് പോയിന്റ് മാത്രമുള്ള നോര്‍ത്ത്ഈസ്റ്റ് പത്താം സ്ഥാനത്താണ്. ഹൈദരാബാദാണ് ഒന്നാമത്. ബ്ലാസ്റ്റേഴ്സ് രണ്ടാമതും.
Also Read: നായകന്‍ രോഹിത് ശര്‍മ തിരിച്ചെത്തുന്നു; അടിമുടി മാറാന്‍ ഇന്ത്യ